ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ബില്‍ ഗേയ്റ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായി

മൈക്രോസോഫ്റ്റിന്റെ അനന്തരാവകാശിയായ ജെന്നിഫര്‍ ഗേയ്റ്റ്‌സ് ഇന്നലെ വീണ്ടും വിവാഹിതയായി. 30 കാരനായനായേല്‍ നാസര്‍ ആണ് വരന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ന്യുയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ഇന്നലത്തെ വിവാഹ ചടങ്ങുകള്‍ക്ക് മുന്‍പ് തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ ജെന്നിഫര്‍ ഈജിപ്ഷ്യന്‍ വംശജനായ നായെല്‍ നാസ്സറുമായുള്ള വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. ന്യുയോര്‍ക്കിലെ നോര്‍ത്ത് സലേമിലുള്ളോ ഇവരുടെ 142 ഏക്കര്‍ എസ്റ്റേറ്റില്‍ വെച്ച് ഇസ്ലാമിക ആചാരമനുസരിച്ചായിരുന്നു വെള്ളിയാഴ്ച്ച രാത്രി നടന്ന വിവാഹം എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതിനു ശേഷമായിരുന്നു ശനിയാഴ്ച്ചയിലെ പൊതു ചടങ്ങുകള്‍. ഏകദേശം 300-ല്‍ അധികം അതിഥികള്‍ ഇതില്‍ പങ്കെടുത്തതായി വിവിധ മാധ്യമങ്ങള്‍ പറയുന്നു.

ഒമ്പത് ബ്രൈഡ്‌സ്‌മെയ്ഡുകളുടെ അകമ്പടിയോടെ തന്റെ ആഡംബര വസതിയില്‍ നിന്നും കളിപറഞ്ഞും ചിരിച്ചും എത്തിയാണ് നവവധു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. അടുത്തിടെ വിവാഹമോചിതരായ പിതാവ് ബില്‍ ഗെയ്റ്റ്‌സും അമ്മ മെലിന്‍ഡ ഗെയ്റ്റ്‌സും വിവാഹ ചടങ്ങില്‍ മകള്‍ക്കൊപ്പമുണ്ടായിരുന്നു.

ഇരുവരും ചേര്‍ന്നാണ് മകളെ വിവാഹവേദിയിലേക്ക് കൈപിടിച്ച് ആനയിച്ചത്. 5 മണിയോടെ വിവാഹ ചടങ്ങുകള്‍ അവസാനിച്ചു. അതിനുശേഷം ദമ്പതിമാര്‍ സ്വകാര്യ വിവാഹ ഫോട്ടോകള്‍ക്ക് പോസ്സ് ചെയ്യുവാനായി വേദിയില്‍ നിന്നും ഇറങ്ങി. അതേസമയം, തൊട്ടടുത്തായി പ്രത്യേകം തയ്യാറാക്കിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അതിഥികള്‍ക്കായി കോക്ക്‌ടെയില്‍ വിരുന്നും ഒരുക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇവരുടെ വസതിയില്‍ നടന്നു വരികയായിരുന്നു.

ഏകദേശം 2 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് നടത്തിയ ചടങ്ങുകളുടെ ഒരു റിഹേഴ്‌സല്‍ നേരത്തേ നടത്തിയിരുന്നു. ബില്‍ ഗേയ്റ്റ്‌സും റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നു. പ്രമുഖ വെഡ്ഡിങ് പ്ലാനര്‍ ആയ മഴ്‌സി ബ്ലൂം ആണ് വിവാഹാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. നീണ്ട 27 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിഞ്ഞ ബില്‍ ഗെയ്റ്റ്‌സും മെലിന്‍ഡയും അതിഥികളുമായി വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ചടങ്ങില്‍ ഉടനീളം പങ്കെടുത്തു. വിവാഹബന്ധം വേര്‍പിരിഞ്ഞതിനു ശേഷം ഇതാദ്യമായാണ് ഇരുവരുമൊരുമിച്ച് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

 

 

Read Previous

നാവികസേന കുട്ടിക്കലില്‍; വടക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു; കോട്ടയം പത്തനംതിട്ട ജില്ലകളില്‍ പ്രളയം

Read Next

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സഭയെ പൂട്ടാന്‍ സര്‍വേയുമായി ബിജെപി സര്‍ക്കാര്‍; പള്ളികളുടെ എണ്ണമെടുക്കം; മതപരിവര്‍ത്തനത്തില്‍ പുരോഹിതര്‍ക്കെതിരെ കടുത്ത നടപടി