മലയാളികളുടെ പ്രിയ താരദമ്പതികൾ ആണ് ജയറാമും പാർവതിയും, ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ വീട്ടിൽ നാട്ടുപിടിപ്പിച്ച പച്ചക്കറി കൃഷിയെ കുറിച്ച് പറയുകയാണ് ജയറാം ഇപ്പോൾ, ലോക്ക് ഡൗണിന്‍റെ ആദ്യ രണ്ടുമൂന്ന് ആഴ്ചകളില്‍ വീട്ടിനകത്തെ പണികളില്‍ പങ്കാളിയായെന്നും എന്നാല്‍ പിന്നീട് അത് മടുത്തതുകൊണ്ട് മറ്റെന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചുവെന്നും ജയറാം പറഞ്ഞു. അങ്ങനെയാണ് പച്ചക്കറി കൃഷി ചെയ്യാം എന്ന് കരുതിയത്, മകനാണ് തന്നോട് ഈ കാര്യം പറഞ്ഞത് എന്ന് ജയറാം പറയുന്നു. വീട്ടിൽ സ്ഥലം വളരെ കുറവാണ്, പിന്നെ ആകെ ഉള്ള സ്ഥലത്ത് പാർവതി ചെടികൾ നട്ടിട്ടുണ്ട്, അവിടെ കൃഷി ചെയ്യാം എന്നാണ് ആദ്യം കരുതിയത്. ഇത് കേട്ടപ്പോൾ അവൾ ആദ്യം ആരും സമ്മതിച്ചില്ല.
എന്റെ ചെടികളിൽ തൊട്ടാൽ കൈവെട്ടും എന്ന് അവൾ പറഞ്ഞു, അവസാനം സമ്മതിപ്പിച്ചു. അങ്ങനെ ഒരുപാട് ചെടികൾ ഒക്കെ പറിച്ച് കളഞ്ഞു, വേറെ സ്ഥലം ഇല്ലാത്ത കൊണ്ടായിരുന്നു ചെടികൾ പറിക്കേണ്ടി വന്നത്. മെയ് പകുതി മുതല്‍ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു. ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ഞങ്ങള്‍ക്ക് കിട്ടും. അടുത്തുള്ള വീടുകളില്‍ കൊടുക്കാനും കാണും ജയറാം പറയുന്നു.
സംസ്കൃതഭാഷയിലുള്ള നമോ എന്ന സിനിമയാണ് ജയറാമിന്‍റേതായി ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. കുചേലന്‍റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വിജീഷ് മണിയാണ്. തിരക്കഥ യു പ്രസന്നകുമാര്‍, എസ് എന്‍ മഹേഷ് ബാബു എന്നിവര്‍. സന്‍കാര്‍ ദേശായി, മമനയന്‍, പ്രകാശ്, മഹിന്ദര്‍ റെഡി, കൃഷ്ണ ഗോവിന്ദ്, അഞ്ജലി നായര്‍, മൈഥിലി ജാവേക്കര്‍, മീനാക്ഷി, സാനിയ, മാസ്റ്റര്‍ സായന്ത്, മാസ്റ്റര്‍ എലന്‍ജിലോ, ബേബി കല്യാണി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കന്നു. നിര്‍മ്മാണം അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്.
