ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; എട്ട് മരണം ആക്രമണം ജനവാസകേന്ദ്രത്തിനു നേരെ

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ് ലാമിക് ജിഹാദ് കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സൈനിക വിഭാഗമായ അല്‍ഖുദ്സ് ബ്രിഗേഡിന്റെ കമാന്‍ഡറായ തയ്സിര്‍ അല്‍ജബാരി ഗസ സിറ്റിയുടെ മധ്യഭാഗത്തുള്ള പാലസ്തീന്‍ ടവറിലെ അപ്പാര്‍ട്ട്മെന്റിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംഘം അറിയിച്ചു.

അല്‍ജബാരിയും അഞ്ച് വയസുകാരിയും ഉള്‍പ്പെടെ ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 44 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്.

 

Read Previous

സംസ്ഥാനത്ത് കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.

Read Next

പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍