
ചിത്രങ്ങള്‍ വരക്കുന്നതിന് തന്നെ ഒരു കഴിവൊക്കെ വേണം.. അത്തരത്തില്‍ അത്ഭുത പെടുത്തിയ ഒരുപാട് കലാകാരന്മാരെ നമ്മള് കണ്ടിട്ടുണ്ട്.. കൈകൊണ്ടു മാത്രമല്ല കാല് കൊണ്ട് വരക്കുന്നവരും ഉണ്ട് അത്തരം ചിത്രങ്ങളാകും നമ്മെ ഏറെ അത്ഭുതപ്പെടുത്തിയത്.. എന്നാല്‍ മൂക്കുകൊണ്ടു ചിത്രം വരക്കുന്നത് കണ്ടിട്ടുണ്ടോ ..
മൂക്കുകൊണ്ടു ക്ഷ വരപ്പിക്കും എന്നൊന്നും പറഞ്ഞു ആരും ഇനി ഇന്ദ്രജിത് എന്ന പ്രതിഭയുടെപക്കല് പോകേണ്ടതില്ല കാരണം ഇന്ദ്രജിത് ഇപ്പോള്‍ മൂക്കുകൊണ്ടു വരച്ചോട്ടിരിക്കുന്നത് തമിഴ് നടന് സൂര്യയെ ആണ്… ചിത്രം കണ്ടവര്‍ എല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ് .. അത്രയും കൃത്യതയോടെ ആണ് ഇന്ദ്രജിത് തന്റെ മൂക്കുകൊണ്ടുള്ള ചിത്രം വരച്ചത്.
ഇന്ദ്രജിത്ത് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി കൈ വിരലുകള്‍ കൊണ്ട് ടോവിനോയെയും കാല് വിരലുകള്‍ കൊണ്ട് വിജയ് യുടെ ചിത്രവും നേരത്തെ വരച്ചിട്ടുണ്ട് അതിനു പിന്നാലെയാണ് ഇപ്പോള്‍ ഈ അത്ഭുതവും. പക്ഷെ കൈവിരലും കാല് വിരലും പോലെ എളുപ്പമല്ല മൂക്ക് കൊണ്ട് വരക്കുന്നത് സൂക്ഷിച്ചില്ലെങ്കില്‍ തൊലി ഉരഞ്ഞു തീരാന്‍ സാധ്യത ഏറെ ഉണ്ട് അതുകൊണ്ട് വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ ചിത്രം വരക്കുന്നത് മൂക്കിനു ക്ഷതം സംഭവിക്കാന്‍ സാധ്യതയുണ്ട്.
ചിത്രം വരയ്ക്കുന്ന ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ചു അതിനു മുകളില്‍ തുണിയില്‍ ആണ് മൂന്നു ദിവസം കൊണ്ട് ഈ ചിത്രം വരച്ചത്. തമിഴ് നടന് സൂര്യയുടെ ജന്മദിനമായ ജൂലായ്
23 ന് കൊടുങ്ങല്ലൂര്‍ സൂര്യ ഫാന്‍സിന്റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഇന്ദ്രജിത്ത് ഈ ചിത്രം വ്യത്യസ്തമായി ചെയ്യാന്‍ തീരുമാനിച്ചത്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ഡാവിഞ്ചി സുരേഷിന്റെ മകനായ ഇന്ദ്രജിത്ത് ചിത്ര രചനാ രീതികളില്‍ വ്യത്യസ്തമായ മേഖലകള്‍ തേടുകയാണ്. തുടക്കം മുതല്‍ അവസാനം വരെയുള്ള ടൈം ലാപ്സ് വീഡിയോയും എടുത്തിട്ടുണ്ട്…. അക്രിലിക് കളറുകള്‍ ആണ് ആറടി ഉയരവും നാലര അടി വീതിയും വലുപ്പമുള്ള ഈ ചിത്രം വരക്കാന്‍ ഉപയോഗിച്ചത്. എന്തായാലും ചിത്രം ഇപ്പോള്‍ കേരളം മുഴുവന്‍ ഏറ്റെടുത്തു എന്ന് തന്നെ പറയാം .. സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ ചിത്രം ഇതിനോടകം തന്നെ ആയിരങ്ങളെ അത്ഭുതപ്പെടുത്തി കഴിഞ്ഞു..
മൂക്കുകൊണ്ടാണ് വരച്ചത് എന്ന് പറയുമ്പോള്‍ തന്നെ ആലോകോള് അത്ഭുതപെടുകയാണ്.. തമിഴ് നടന് സൂര്യയുടെ ശ്രദ്ധയി ചിത്രം എത്തിക്കാന്‍ ഉള്ള തിടുക്കത്തില്‍ ആണ് ആരാധകര്‍… അതെ സമയം അച്ഛന് ഡാവിഞ്ചി സുരേഷ് അതുല്യ പ്രതിഭയാണ്; ഏറ്റവുമൊടുവില്‍ സ്പോര്‍ട്സ് ഐറ്റ്റംസ് ഉപയോഗിച്ച് മെസ്സിയുടെ ചിത്രം നിര്‍മിച്ച ഡാവിഞ്ചി താരമായിരുന്നു. കോപ്പ അമേരിക്ക നേടിയ അര്‍ജന്റീന യുടെ വിജയാഹ്ലാദത്തില്‍ മെസ്സി ആരാധകര്‍ക്ക് വേണ്ടി ആയിരുന്നു 25 അടി വലുപ്പത്തില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്തായാലും അച്ഛനും മകനും നിരന്തരം അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുകയാണ്… ചിത്രകലയുടെ വേറിട്ട വഴികള്‍ തേടിയുള്ള അവരുടെ യാത്ര തുടരുകയാണ്.