ഈ കൊറോണ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് ലാപ്ടോപ്പ്, വർക് അറ്റ് ഹോം ആയതോടെ എല്ലാവരും വീട്ടിൽ ഇരുന്നു ലാപ്പിൽ ആണ് വർക്ക് ചെയ്യുന്നത്. ഓഫീസ് വർക്ക് വീടുകളിലേക്ക് മാറ്റിയപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ എളുപ്പം ലാപ്പിൽ ആയത്കൊണ്ട് കമ്പനികൾ എല്ലാം ലാപ് ആണ് അവരുടെ ജോലിക്കാർക്ക് നൽകിയത്. അതേസമയം, പുത്തന്‍ ലാപ്‌ടോപ്പ് മണിക്കൂറുകളോളം പ്ലഗ് ചെയ്യാതെ പ്രവര്‍ത്തിക്കുന്നതും മാസങ്ങള്‍ കഴിയുന്നതോടെ ബാറ്ററിയുടെ ലൈഫ് കുറയുന്നതും സര്‍വസാധാരണമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററി ലൈഫ് പെട്ടന്ന് കുറയുന്നത് ഒഴിവാക്കാവുന്നതാണ്.
മാർഗ്ഗങ്ങൾ ഇതാ
ബ്രൈറ്റ്‌നെസ്സ് കുറയ്ക്കാം – ലാപ്ടോപിന്റെ ബ്രൈറ്റ്നസ്സ് കുറച്ചിടുക, ബ്രൈറ്റ്നസ് കുറച്ചിടുന്നത് വഴി ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാം. സാധാരണ ഗതിയില്‍ കീബോര്‍ഡില്‍ തന്നെ ഇതിനായി ഫംഗ്ഷന്‍ കീകളുണ്ടാകും. നിങ്ങളുടെ ലാപ്ടോപ്പിന് ഈ ബട്ടണുകള്‍ ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് സെറ്റിംഗ്‌സ്> സിസ്റ്റം> ഡിസ്‌പ്ലേയില്‍ പോയി തെളിച്ചം ക്രമീകരിക്കാം.
ക്രോം ആണ് ബ്രൗസിങ്ങിനായി ഉപയോഗിക്കുന്നത്. അതെ സമയം ക്രോം, ഫയര്‍ഫോക്‌സ്, ഓപ്പറ പോലുള്ള ബ്രൗസറുമായി താരതമ്യപ്പെടുത്തുമ്ബോള്‍ എഡ്ജ് ബാറ്ററി ലാഭിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ലാപ്ടോപ്പിന്റെ ബാറ്ററി 20 ശതമാനത്തില്‍ താഴെയാകുമ്ബോള്‍ ചാര്‍ജ് ചെയ്യുക. പൂര്‍ണമായും ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ചാര്‍ജിംഗ് കേബിള്‍ മാറ്റാനും മറക്കരുത്.
കീബോര്‍ഡ് ബാക്ക് ലൈറ്റുകള്‍ ഓഫാക്കുക – ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ കീബോര്‍ഡുകളില്‍ ചുവപ്പു നിറത്തിലുള്ള ബാക്ക് ലൈറ്റുകള്‍ കണ്ടിട്ടില്ലേ? ഇത്തരത്തില്‍ ബാക്ക് ലൈറ്റുകള്‍ ഉള്ള കൂട്ടത്തിലാണ് നിങ്ങളുടെ ലാപ്‌ടോപ്പ് എങ്കില്‍ ഇത് ബാറ്ററി കാര്‍ന്നു തിന്നും. കീബോര്‍ഡിലെ ഒരു ഫംഗ്ഷന്‍ ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് ഓഫ് ചെയ്യാം
ബാറ്ററി സേവര്‍ – ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകള്‍ക്ക് സമാനമായി, ബാറ്ററി ലൈഫ് 20 ശതമാനത്തില്‍ താഴെയെത്തിയാല്‍ ലാപ്ടോപ്പുകളും ബാറ്ററി സേവര്‍ മോഡ് ഉപയോഗിക്കും. സെറ്റിംഗ്‌സ്> സിസ്റ്റം> ബാറ്ററിയിലേക്ക് പോയി ബാറ്ററി സേവര്‍ ഓണാണോയെന്ന് പരിശോധിക്കുക.
