ഹോട്ടലുടമയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. തൃശൂര്‍ ചെറുതുരുത്തിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സിദ്ദീഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഓഫീസിലേക്ക് കാര്‍ മാറ്റി.
ഈ മാസം 18 നാണ് തിരൂര്‍ സ്വദേശിയായ സിദ്ധീഖ് ഒടുവില്‍ വീട്ടില്‍ നിന്ന് പോയത്. അന്ന് വൈകീട്ട് മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഷിബിലിയെയും ഫര്‍ഹാനയെയും പിടികൂടിയത്.

