ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി ചുരത്തില്‍ ഉപേക്ഷിച്ചു; ജീവനക്കാരനും യുവതിയും പിടിയില്‍

ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ ചുരത്തില്‍ ഉപേക്ഷിച്ചു. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദീഖി(58)ന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് അട്ടപ്പടിയിലെ ചുരത്തില്‍ തള്ളിയത് . സദ്ദീഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

സംഭവവുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ ഹോട്ടലിലെ ജോലിക്കാരനായ ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി(22), പെണ്‍ സുഹൃത്ത് ഫര്‍ഹാന(18) എന്നിവരെ് കസ്റ്റഡിയിലെടുത്തു്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ഷിബിലി. ചെന്നൈയില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്.

സിദ്ദീഖിനെ രണ്ടുദിവസമായി കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചെന്ന് കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചെന്നാണ് വിവരം.

അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തള്ളിയത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും ചെന്നൈയില്‍ നിന്ന് തമിഴ്നാട് പോലിസാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കേരളാ പോലിസ് ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മലപ്പുറത്തെത്തിക്കും. പ്രതികള്‍ ഇന്നലെ മുതല്‍ ഒളിവില്‍ ആയിരുന്നു.

സിദ്ദീഖിനെ കാണാതായതിനു പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തില്‍ തുമ്പുണ്ടായതെന്നാണ് വിവരം. പോലിസ് പ്രദേശത്ത് വിശദമായ തിരച്ചില്‍ നടത്തുന്നുണ്ട്.

ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി ചുരത്തില്‍ ഉപേക്ഷിച്ചു; ജീവനക്കാരനും യുവതിയും പിടിയില്‍
Vinkmag ad

Read Previous

ചെയ്യാത്ത ജോലിക്ക് കൂലി ലക്ഷങ്ങള്‍; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Read Next

ഹോട്ടലുടയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി

Most Popular