ആരോഗ്യ പ്രവര്‍ത്തകക്കുനേരെ ആക്രമണം; പരിക്കേറ്റ യുവതിയെ വഴിയിലുപേക്ഷിച്ച് പോലീസ് ക്രൂരത

ആലപ്പുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകക്ക് നേരെ ആക്രമണം. ടൂവീലറില്‍ പോവുകയായിരുന്ന ഇവരെ രാത്രി പതിനൊന്നരയോടെയാണ് രണ്ട് ബൈക്കുകളിലായെത്തിയ സംഘം അക്രമിച്ചത്. പിന്നാലെ പോലീസ് പെട്രോളിംഗ് വാഹനം എത്തിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അക്രമത്തിന് ഇരയായ സ്ത്രിയെ സഹായിക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയ്യാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്. അവശയായി വഴിയില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസുകാര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവം വാര്‍ത്തയായതിന് പിന്നാലെ മാത്രമാണ് ആക്രമണത്തിന് ഇരയായവരുടെ മൊഴിപോലുമെടുക്കാന്‍ പോലീസ് തയ്യാറായത്.

അക്രമി സംഘം സ്വര്‍ണം ചോദിച്ചു. ആദ്യം മാലയാണ് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പാദസരം നല്‍കാന്‍ പറഞ്ഞു. അതും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ടു വീലറിന്റെ മുന്നില്‍ ഇരുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു. അവിടെ നിന്ന് കുതറി ഒടുകയാണ് ചെയ്തത്. പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലെന്നും ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തി.

തൃക്കുന്നപ്പുഴ പാനൂരിന് സമീപമായിരുന്നു സംഭവം നടന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സുബിനയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു

 

Read Previous

ആര്‍എസ്എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗാന്ധിയെ കൊന്നത് ആര്‍എസ്എസെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തെളിവായി സ്വീകരിക്കാന്‍ കഴിയില്ല

Read Next

യോഗി സര്‍ക്കാര്‍ പരസ്യത്തിനായി ഈ വര്‍ഷം നീക്കിവക്കുന്നത് 500 കോടി