മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. താരം പങ്ക് വെക്കുന്ന എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.കുറുപ്പിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടുത്ത ചിത്രം “ഉപചാരപൂർവം ഗുണ്ട ജയൻ” ഇന്ന് റിലീസ് ആവുകയാണ്. നിങ്ങൾ കുറുപ്പിന് നൽകിയ സ്നേഹവും സഹകരണവും ഈ ചിത്രത്തിനും പ്രതീക്ഷിച്ചു കൊള്ളുന്നു എന്ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ്ചെയ്തിരുന്നു . ഈ സിനിമ തീർച്ചയായും നിങ്ങൾക്ക് തിയേറ്ററിൽ ഇരുന്ന് ഒരുപാട് ചിരിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കും എന്നാണ് എന്റെ വിശ്വാസം.. ഇങ്ങനെ ആണ് പോസ്റ്റ് .
ചിത്രം ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്‌നർ ആയിരിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്. വാഫെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ദുൽഖർ തന്റെ ഹോം ബാനറായ വേഫെറർ ഫിലിംസിൽ ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമാണ് ഉപചരപൂർവം ഗുണ്ട ജയൻ.സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, ഷാനി ഷാക്കി, സാബു മോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗർ സൂര്യ, വൃന്ദാ മേനോൻ, പാർവതി, നയന, ഷൈലജ, രാധ ഗോമതി തുടങ്ങിയ ചില പ്രമുഖർ അഭിനയിക്കുന്നു.
