രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ നാണക്കേടായി ഗുജറാത്ത്. ഈ വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 157 സ്‌കൂളുകളില്‍ ഒരുവിദ്യാര്‍ഥി പോലും ജയിച്ചില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്‌കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്‌കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.
ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്. ആകെ 7.34 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 4.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം.

