60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍

അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാവിലെ കൊളംബോയില്‍നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പരിശോധനയില്‍ സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ആകെ നാല് ക്യാപ്സ്യൂളുകളാണ് ദമ്പതിമാരില്‍നിന്ന് കണ്ടെടുത്തത്. രണ്ടുവീതം ക്യാപ്സ്യൂളുകളാണ് ഇരുവരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍
Vinkmag ad

Read Previous

കോടതിയലക്ഷ്യ കേസ്: നിരുപാധികം മാപ്പുപറഞ്ഞ് അര്‍ണബ് ഗോസ്വാമി

Read Next

ആലപ്പുഴ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം

Most Popular