കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒന്നരക്കോടി വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണമിശ്രിതം പിടികൂടി.ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.അബ്ദു സലാമിനെ പോലിസ് അറസ്റ്റ് ചെയ്തു.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പോലിസ് സ്വര്‍ണം പിടികൂടിയത്.മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്നു സ്വര്‍ണ്ണ ഉരുളകള്‍ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്.സ്വര്‍ണ്ണം ടാക്സി വിളിച്ച് തൊണ്ടയാട് എത്തിക്കാനായിരുന്നു ഇയാള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്ന് പോലിസ് പറഞ്ഞു.2 മാസത്തിനിടെ കരിപ്പൂരില്‍ 14 കോടിയുടെ സ്വര്‍ണ്ണമാണ് പോലിസ് പിടിച്ചെടുത്തത്.

 

Read Previous

ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം അക്രമാസക്തം; ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു

Read Next

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മരണം; 45 പേര്‍ക്ക് പരിക്ക്