29 C
Kerala
Saturday, October 24, 2020

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍; ക്യൂബയടക്കം 17 രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്ത്

പട്ടിണിയുടെ കാര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ പിന്നില്‍ ഇന്ത്യയുടെ സ്ഥാനം.പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളെയും കടത്തിവെട്ടിയാണ് ഇന്ത്യയില്‍ പട്ടിണിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

ആഗോള പട്ടിണി സൂചിക(ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ് 2020 )അനുസരിച്ച് ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്. കുട്ടികളിലെ പോഷകാഹാര കറുവില്‍ 2015 -19 കാലഘട്ടത്തില്‍
സ്ഥിതി കൂടുതല്‍ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 -14 ല്‍ 15.1% ആയിരുന്നത് വീണ്ടും ഉയര്‍ന്ന് 17.3% ആയി.

മൊത്തത്തില്‍, സൂചികയിലെ 107 രാജ്യങ്ങളില്‍ 94 ത്തേതാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ് (75), പാകിസ്ഥാന്‍ (88) എന്നിവയേക്കാള്‍ പിന്നിലാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രിക്സ് രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്. ഉഗാണ്ട, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഹെയ്ത്തി, യമന്‍, ലൈബീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്. കുട്ടികളുടെ പട്ടിണിയില്‍ രണ്ടുപതിറ്റാണ്ടിന് മുന്പുള്ളതിനേക്കാള്‍ മോശം സ്ഥിതിയാണ്.

രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ വേള്‍ഡ്വൈഡ്, വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്.

പോഷകാഹാരക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക. ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യവും ഏറ്റവും മോശം സ്‌കോര്‍ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 30.3 ആണ്. ഗുരുതര പട്ടിണി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏഷ്യ പ്രദേശങ്ങളില്‍, ഇന്ത്യയേക്കാള്‍ മോശമായ രാജ്യങ്ങള്‍ തിമോര്‍-ലെസ്റ്റെ, അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ എന്നിവയാണ്.

അതേസമയം ശിശുമരണനിരക്കില്‍ ഇന്ത്യ ഇപ്പോള്‍ 3.7 ശതമാനമായി മെച്ചപ്പെട്ടു.ആഗോളതലത്തില്‍ 690 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരി പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിലെ പുരോഗതിയെ ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്ന രാജ്യങ്ങളെ ഒഴിവാക്കിയാണ് പട്ടിണി സൂചികയുടെ പട്ടിക തയ്യാറാക്കിയത്. പട്ടിണി ഏറ്റവും കുറവുള്ള ആദ്യ 17 രാജ്യങ്ങളില്‍ (സ്‌കോര്‍ അഞ്ചില്‍ താഴെ) ബലാറസ്, ചിലി, ക്യൂബ,ചൈന , റുമേനിയ, ഉറുഗ്വെ, കുവൈത്ത്, ടര്‍ക്കി എന്നിവ ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ 2015ല്‍ 106-ാം സ്ഥാനത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ 88 (സ്‌കോര്‍ 37.2) എത്തി. ബംഗ്ലാദേശ്- 75 , നേപ്പാള്‍-73, ശ്രീലങ്ക-64, എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍-17, റഷ്യ-18, ദക്ഷിണാഫ്രിക്ക-60 എന്നിവ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്.

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news