ഫ്‌ളൈറ്റിൽ യാത്ര ചെയ്തിട്ടുള്ളവർ ആണ് അധികം ആളുകളും, എന്നാൽ ഫ്‌ളൈറ്റിൽ ഒരു തവണ എങ്കിലും യാത്ര ചെയ്യണം എന്ന മോഹം മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകളും ഉണ്ട്. ഏവരെയും ഒരു സ്വപനം തന്നെയാണ് വിമാന യാത്ര, എന്നാൽ ചിലർ പൈലറ്റോ എയർ ഹോസ്റ്റസോ ആകണം എന്ന ആഗ്രഹവും ഉള്ളി കൊണ്ട് നടക്കുന്നവർ ആണ്. “ടേക്ക് ഓഫ്” എന്ന സ്വപ്നം ഉള്ളിൽ കൊണ്ട് നടക്കുന്ന പലരും നമുക്ക് ചുറ്റിലും ഉണ്ട്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് പല ആവിശ്യങ്ങളും ഉണ്ടാകും.
ഇത്തരം ആവശ്യങ്ങൾ എല്ലാം നമ്മൾ പറയുന്നത് ഫ്‌ളൈറ്റ് അറ്റൻഡുമാരോടാണ്. എന്നാൽ നമ്മൾ അവരോട് ചോദിച്ച ആ കാര്യം അവർ മറ്റൊരു മറ്റൊരു അറ്റൻഡറിനോട് പറയുന്നത് നമുക്ക് ഒരിക്കലും മനസ്സിലാകില്ല, കാരണം അവരുടെ ഇടയിൽ ഒരു പ്രത്യകേ കോഡ് ഉണ്ട്, അത് യാത്രക്കാരായ നമുക്ക് ഒരിക്കലും മനസ്സിലാകില്ല.
നമ്മൾ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ കാണുവാൻ സാധിക്കും അവർ കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നത്, എന്നാൽ അവർ പരസ്പരം സംസാരിക്കാറേയില്ല. അത് അവർക്കിടയിൽ ഉള്ള ഒരു പ്രത്യേക കോഡ് ഭാഷയാണ്. ഉദാഹരണത്തിന് ഒരു യാത്രക്കാരൻ ചായയും കോഫിയും ചോദിച്ചു എന്നിരിക്കട്ടെ. ഇത് ചായയും കോഫിയും ഉണ്ടാകുന്ന ആളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെ എന്നറിയണ്ടേ? ഒരു വിരൽ ഉയർത്തിയാൽ ഒരു തള്ള വിരൽ ഉയർത്തിയാൽ ചായയും ഒരു തള്ള വിരലും ചൂണ്ടു വിരലും കൂടി ഉയർത്തിയാൽ കോഫിയും ആണ് എന്നാണു അവർ അർത്ഥമാക്കുന്നത്.
ഒരു ഫ്ലൈറ്റ് അറ്റൻഡർ ആകണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഇവർക്ക് അത്യാവശ്യം നല്ല ഹൈറ്റ് ഉണ്ടായിരിക്കണം, ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇത്ര വര്ഷം ഞാൻ ഇവിടെ ജോലി ചെയ്തോളാം എന്ന കരാർ ഒപ്പിട്ട ശേഷമാണ് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുക. ജോലിക്കിടയിൽ വെച്ച് ഈ കരാർ ലംഖിച്ചാൽ വൻ തുക ആണ് നഷ്ടപരിഹാരമായി നൽകേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധ നൽകേണ്ട ഒരു ജോലിയാണ് ഇത്. യാത്രക്കാരുടെ വളരെ സൗമയമായും സ്നേഹത്തോടെയും വേണം നമ്മൾ പെരുമാറാൻ ഇതൊക്കെ ഈ ജോലിയെ ബാധിക്കുന്ന ഘടകങ്ങൾ ആണ്.
