അബൂദബിയില്‍ വില്ലക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. മുഅസാസ് മേഖലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ ഏഴു പേരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മരിച്ചവര്‍ ആരാണ് ഏത് നാട്ടുകാരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

