ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപ്പിടിത്തം;19 പേര്‍ മരിച്ചു

ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപ്പിടിത്തം. ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. ബ്രോന്‍ക്‌സിലെ 19 നില പാര്‍പ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇരുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്.

32 പേരുടെ നില അതീവഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു. തകരാറിലായ ഇലക്ട്രിക് സ്‌പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നിഗ്രോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹീറ്റര്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ കിടപ്പുമുറിയിലായിരുന്നു. അതിവേഗത്തില്‍ പടര്‍ന്ന ആ റൂമിനെയും അപ്പാര്‍ട്ട്‌മെന്റിനെ ഒന്നാകെയും കവര്‍ന്നെടുത്തു.

”19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നിരവധി പേരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായി തീപ്പിടിത്തമാണിത്’ മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു. ”ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്‌കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്നോടൊപ്പം ചേരുക” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

 

Read Previous

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകള്‍ കാണാതായ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍

Read Next

പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു