മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് മരണം

മുംബൈയിലെ 20 നില കെട്ടിടത്തലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.

മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശത്തുള്ള കമല ബില്‍ഡിങ്ങില്‍ ശനിയാഴ്ച രാവിലെ ഏഴ് മണിയോയാണ് തീപടര്‍ന്നത്. അഗ്‌നിരക്ഷാ സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ലെവല്‍ 3 കാറ്റഗറിയില്‍പ്പെടുന്ന തീപിടത്തമാണ് കെട്ടിടത്തില്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.

 

Read Previous

ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

Read Next

കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രം ബൂസ്റ്റര്‍ ഡോസ്: കേന്ദ്ര ആരോഗ്യമന്ത്രാലയം