26 C
Kerala
Wednesday, August 12, 2020

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് യുഎയില്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഇയാളെ വ്യാഴാഴ്ച്ചയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫൈസലിനെ ചോദ്യചെയ്തതിനെ തുടര്‍ന്ന് നിര്‍ണായകമായ വിവരങ്ങള്‍ യുഎഇ പോലിസിന് ലഭിച്ചെന്നാണ് സൂചന. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍.ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യു.എ.ഇയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഇത്.

Latest news

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

Related news