Connect with us

Hi, what are you looking for?

Film News

കിടപ്പുമുറിയിലേക്കുള്ള പ്രവേശനം അനുവദിച്ച് തരില്ല എന്ന് നസ്രിയ തീർത്ത് പറഞ്ഞു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. “നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.  ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും ഹഫദ് ഫാസിലും ഒന്നിക്കുന്ന സീ യു സൂണ്‍ എന്ന ചിത്രം ഓണനാളില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫഹദും നസ്രിയയും ചേര്‍ന്നാണ്.

ലോക്ക്ഡൌണ്‍ കാലത്ത് പൂര്‍ണമായും ഒരു ബില്‍ഡിങ്ങില്‍ തന്നെ ഷൂട്ട് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.  ഇപ്പോൾ ചിത്രത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫഹദ്. എന്റെ ബില്‍ഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച്‌ ഞാന്‍ സംസാരിച്ചുതുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളില്‍ അത് പൂര്‍ത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങള്‍ സഹകരിച്ചു.

ലോക്ക്ഡൗണ്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കില്‍, ഇതേ രീതിയില്‍ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാന്‍ കാരണം ലോക്ക്ഡൗണ്‍ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടില്‍ താമസിക്കുമായിരുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ സ്ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബില്‍ഡിങ്ങില്‍ താമസിച്ചു, വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.സിനിമയുടെ ചിത്രീകരണ സമയത്ത്

അവളായിരുന്നു ടീമിനോട് കൂടുതല്‍ സംസാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അതുമാത്രമേ അവള്‍ പറഞ്ഞിട്ടുള്ളൂ. കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.” കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച്‌ പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്.

You May Also Like

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...

Current Affairs

ലോകത്തെ മുഴുവൻ കാർന്നു തിന്നുകയാണ് കൊറോണ വൈറസ്, ഇനിയുള്ള ജീവിതം എങ്ങോട്ടാണെന്ന് പോലും അറിയുവാൻ സാധിക്കാത്ത രീതിയിൽ ആണ് ഓരോ ദിവസവും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്, ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട്...