എനിക്ക് പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍.- നടി രഞ്ജിനി

എനിക്ക് പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍.- നടി രഞ്ജിനി. കേരള സര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവര്‍ക്കോ മാത്രമാണ് കടയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി. പാലു വാങ്ങാന്‍ പോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണോ എന്നാണ് താരം ചോദിക്കുന്നത്.

എനിക്ക് പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെ?ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍.- രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. പാല്‍ വാങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണം, എന്നാല്‍ മദ്യം വാങ്ങാന്‍ വേണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. സര്‍ക്കാര്‍ വാക്‌സിന്‍ കൃത്യമായി നല്‍കാതെ ഇത്തരത്തിലുള്ള മണ്ടന്‍ ഉത്തരവുകള്‍ ഇറക്കുന്നത് എന്തിനാണെന്ന ഒരാളുടെ കമന്റിന് അവര്‍ തന്നെ മണ്ടന്മാരാണ് എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. അതേസമയം, വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

 

Read Previous

‘പൊന്നിയന്‍ സെല്‍വന്‍’ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Read Next

ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനോട് പൊരുതി തോറ്റു; അഭിമാനത്തോടെ മടക്കം..