24 C
Kerala
Tuesday, December 1, 2020

സംസാരിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന ഡോ. നജ്മയ്ക്ക് ഒപ്പമുണ്ടാവും; ഡോ. ഷിംന അസീസ്

കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം രോ​ഗി മരിച്ച സംഭവം തുറന്നുപറഞ്ഞതിന് സൈബർ ആക്രമണം നേരിടുന്ന ഡോ. നജ്മയ്ക്ക് പിന്തുണയുമായി ഡോ. ഷിംന അസീസ്. ‘വായടപ്പിക്കൽ’ നയം സ്ഥിര ജോലിയില്ലാത്ത, സംഘടനാ ബലമില്ലാത്ത എല്ലാവരും അനുഭവിക്കേണ്ടി വരുന്നത്‌ നമ്മുടെ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന് ഡോ. ഷിം അസീസ് ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. നജ്‌മ ഒരു പെൺകുട്ടി ആയതിനാൽ ദുഷ്‌പ്രചരണങ്ങൾ ഏതു‌ തലം വരെ പോയേക്കാമെന്നതും മുൻ അനുഭവമുണ്ടെന്നും ഷിംന അസീസ് പറയുന്നു. സ്ഥിരജോലിയുള്ള ചില മുതിർന്ന സ്‌റ്റാഫിൽ നിന്നും ഈ പറഞ്ഞ വിവേചനം തനിക്കും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട്. മാറി നിന്ന്‌ സുലഭമായി പാര പണിയുന്നതും അനുഭവിച്ചിട്ടുണ്ട്‌. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചിട്ടുണ്ട്‌. ഇപ്പോൾ അതും ശീലമാണ്‌.

ഒരു വിഷയത്തെക്കുറിച്ച്‌ സംസാരിച്ചതിന്റെ പേരിൽ ഡോ. നജ്മയിന്ന്‌ ഒറ്റപ്പെട്ട്‌ നിൽക്കുകയാണ്‌ എന്നത്‌ വല്ലാതെ വേദനിപ്പിക്കുന്നു‌. അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന മനോവ്യഥ പൂർണമായും മനസിലാക്കുന്നു. അനിയത്തിയെ ചേർത്ത്‌ പിടിക്കുന്നു. സംസാരിച്ചതിന്റെ പേരിൽ ഡോക്ടർ വേട്ടയാടപ്പെടേണ്ടി വന്നാൽ അവർക്ക്‌ വേണ്ടി ശബ്‌ദമുയർത്താൻ, ഞങ്ങളുടെ രോഗികൾക്ക്‌ വേണ്ടി, സഹപ്രവർത്തകർക്ക്‌ വേണ്ടി നില കൊള്ളാൻ ഡോ. നജ്‌മയോടൊപ്പമുണ്ടാവുക തന്നെ ചെയ്യുമെന്നും ഡോ. ഷിംന അസീസ് വ്യക്തമാക്കി.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news