24 C
Kerala
Tuesday, December 1, 2020

ട്രംപ് ആശുപത്രി വിട്ടു; കോവിഡ് പോസിറ്റീവായിരിക്കെ മാസ്ക് ഊരി ജനത്തെ അഭിസംബോധന ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് പിന്നാലെ സുരക്ഷാ മാസ്‌ക് ഊരിമാറ്റി ജനങ്ങളെ അഭിസംബോധന ചെയ്തു. മൂന്നു ദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ട്രംപ്.

തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും തിരിച്ചെത്തിയ ശേഷം ട്രംപ് പറഞ്ഞു. താന്‍ 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് അവകാശപ്പെട്ടു. മാത്രമല്ല, വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍വച്ച് തന്‍റെ മാസ്ക് ഊരി ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസിഡന്‍റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.

ആശുപത്രിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കെത്തിയ ട്രംപ് പടികള്‍ കയറവെ മാസ്‌ക് ഊരിമാറ്റുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈകാണിച്ച ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. മുഖ്യ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ട്രംപിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് വീഡിയോ സന്ദേശത്തിലൂടെ ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്രംപ് കാര്‍ യാത്ര നടത്തിയതും അണികളെ കൈവീശിക്കാണിച്ചതും വിവാദമായിരുന്നു.

എന്നാല്‍ ട്രംപ് പുറത്തിറങ്ങിയതിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ‘രാഷ്ട്രീയ നാടക’ത്തിനായി വാഹനത്തിലുള്ള മറ്റുള്ളവരും അവരുടെ ജീവന്‍ പണയപ്പെടുത്തുകയാണെന്നാണ് അവര്‍ പറഞ്ഞത്.

ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന വിവരങ്ങളും പുറത്ത് വന്നത്. ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തനായിട്ടില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ട്രംപിന് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡെക്സാമെഥസോണ്‍ എന്ന സ്റ്റിറോയ്ഡ് നല്‍കിയിരുന്നു. കോവിഡ് സാരമായി ബാധിക്കുന്ന അവസരത്തിലാണ് സാധാരണ ഗതിയില്‍ ഡെക്സാമെഥസോണ്‍ നല്‍കാറ്. കുറച്ച് ദിവസങ്ങളായി ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news