വര്‍ഗീയവാദികള്‍ക്ക് ഇരുട്ടടി; അയോധ്യയിലെ ഹിന്ദുആധിപത്യപ്രദേശത്ത് ഗ്രാമ പ്രധാനിയായി തിരഞ്ഞെടുത്തത് മുസ്ലീം യുവാവിനെ

ഉത്തര്‍പ്രദേശിലെ വാര്‍ഗീവാദികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് അയോധ്യയിലെ ഹിന്ദുആധിപത്യ പഞ്ചായത്തില്‍ മുസ്ലീയുവാവിനെ ഗ്രാമ പ്രധാനിയായി തിരഞ്ഞെടുത്തു.

റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കില്‍ രാജന്‍പൂര്‍ ഗ്രാമവാസികളാണ് ഹാഫിസ് അസിമുദ്ദീന്‍ ഖാനെ ഗ്രാമത്തലവനായി തെരഞ്ഞെടുത്തത്. ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീന്‍േറത്. ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതില്‍ ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയായിരുന്നു ഹാഫിസ്. പെന്‍ഷന്‍, പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീട്, ഭൂമി അനുവദിക്കല്‍ എന്നിവ വാഗ്ദാനം ചെയ്താണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടിയത്. ഇതൊന്നും കൂസാതെ ഗ്രാമവാസികള്‍ ഹാഫിസിനെ വിജയിപ്പിക്കുകയായിരുന്നു.

അതേസമയം, ഹിന്ദുഫമുസ്ലിം ഐക്യത്തിനാണ് തന്റെ വിജയത്തിന്റെ അംഗീകാരം ഹാഫിസ് നല്‍കുന്നത്. ‘രാജന്‍പൂര്‍ ഗ്രാമത്തില്‍ മാത്രമല്ല, മുഴുവന്‍ അയോധ്യയിലെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉദാഹരണമാണ് എന്റെ വിജയം’ -ഹാഫിസ് പറഞ്ഞു.’ഗ്രാമപ്രധനുവേണ്ടിയുള്ള എല്ലാ ഫണ്ടുകളും ഗ്രാമത്തിന്റെ വികസനത്തിനായി വിനിയോഗിക്കും. അടിസ്ഥാന സൗര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ പേര്‍ക്ക് ജോലിയും നല്‍കും’ -ഹാഫിസ് തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ‘ഹാഫിസിന്റെ വിജയം ഈ ഗ്രാമത്തിലെയും അയോധ്യയിലെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അടയാളമാണ്. ഹാഫിസ് സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കിയ ദിവസം ഞങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു’ -രാജന്‍പൂര്‍ ഗ്രാമവാസിയായ രാധയ് ശ്യാം സന്തോഷത്തോടെ പറയുന്നു.

ഹാഫിസിന്റെ വിജയം ഗ്രാമത്തിലെ വിവിധ മതജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയില്ലെന്ന് ഉറപ്പാക്കുന്നതായി 61കാരനായ സമ്പത്ത് ലാല്‍ ചൂണ്ടിക്കാട്ടുന്നു. ‘ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ അവരുടെ ജാതിയുടെ അടിസ്ഥാനത്തിലാണ് വോട്ട് തേടിയത്. ഹാഫിസ് ഒഴികെയുള്ള ഏതൊരു സ്ഥാനാര്‍ത്ഥിയുടെയും വിജയം ഹിന്ദു സമുദായത്തിലെ വിവിധ ജാതികള്‍ക്കിടയില്‍ പ്രശ്നത്തിന് കാരണമായേക്കും’ -സമ്പത്ത് ലാല്‍ പറഞ്ഞു. അയോധ്യ രാം മന്ദിറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കവെയാണ് ഹിന്ദുഫമുസ്ലിം ഐക്യത്തിന്റെ പ്രതീകമായി ഹാഫിസിന്റെ വിജയം. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് വന്‍ തോല്‍വിയാണ് ഉണ്ടായത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളില്‍ ആറു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 24 സീറ്റുകള്‍ നേടി സമാജ്വാദി പാര്‍ട്ടിയാണ് അയോധ്യയില്‍ വന്‍ വിജയം നേടിയത്.

Read Previous

രാജ്യം ശ്വാസം മുട്ടിമരിക്കുമ്പോള്‍ ക്ഷേത്രനഗരി നിര്‍മ്മിക്കാന്‍ 100 കോടി !

Read Next

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നു; ഇന്ത്യയുടെ കണ്ണീരായി യുപി