24 C
Kerala
Tuesday, December 1, 2020

അര്‍ണബിന്റെ ‘ന്യൂസ് അവര്‍’ വേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; നാഷന്‍ വാണ്ട്‌സ് ടു നോയും നഷ്ടമായേക്കും

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരകനായ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവിക്ക് വീണ്ടും കോടതിയുടെ കൊട്ട്. റിപ്പബ്ലിക് ടിവിയോട് ‘ന്യൂസ് അവര്‍’ എന്ന പേര് പരിപാടിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പിന്റെ ബെന്നറ്റ് കോള്‍മാന്‍ കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

അതേസമയം ’ദ നാഷന്‍ വാണ്ട്‌സ് ടു ‌നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടിവിയെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാല്‍ ടൈംസ് ഗ്രൂപ്പിന് ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന ടാഗ്‌ലൈന്‍ തങ്ങളുടേതാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ അര്‍ണബ് ഗോസ്വാമിക്ക് അത് തിരിച്ചടിയാകും.

റിപ്പബ്ലിക്ക് ടിവിക്ക് പരിപാടിയുടെ ഭാഗമായി നാഷന്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ് ലൈന്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞത്.

അതേസമയം, ഒരു കമ്പനി നേരത്തെ രജിസ്റ്റര്‍ ചെയ്ത പേര് തന്നെ പരിപാടിക്ക് ഉപയോഗിക്കുകയാണെങ്കില്‍ ട്രേഡ്മാര്‍ക്ക് നിയമപ്രകാരം പരിശോധിക്കപ്പെടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ദ നാഷണ്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ്‌ലൈന്‍ ആദ്യമായി ഉപയോഗിച്ചത് തങ്ങളാണെന്ന് വാദി ഭാഗം കോടതിയില്‍ അറിയിച്ചു. അങ്ങനെയങ്കില്‍ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

വാദി ഭാഗത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് താന്‍ സാധാരണ പ്രയോഗമായി ഉപയോഗിച്ചിരുന്നതാണ് ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന ടാഗ്‌ലൈന്‍ എന്ന് കോടതിയില്‍ അര്‍ണബ് അവകാശപ്പെട്ടു.

അതിനാല്‍തന്നെ ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന പ്രയോഗത്തില്‍ ഇന്റലെക്ച്ച്വല്‍ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്ലെന്നാണ് അര്‍ണബ് ഗോസ്വാമി കോടതിയില്‍ വാദിച്ചത്.

നാഷന്‍ വാണ്ട്‌സ് ടു നോ എന്ന പ്രയോഗം തങ്ങളുടെ ന്യൂസ് അവര്‍ പ്രോഗ്രാമിന്റെ ഭാഗമായി എഡിറ്റോറിയല്‍ ചര്‍ച്ചയിലൂടെ രൂപപ്പെട്ടുവന്നതാണെന്നാണ് ടൈംസ് നൗ കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതി വീണ്ടും വാദം കേള്‍ക്കുമെന്നും അറിയിച്ചു.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news