29 C
Kerala
Saturday, October 24, 2020

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നു : മാധ്യമ പ്രവർത്തകരോടുള്ള അതിക്രമം തുടർക്കഥ

ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് . അത് നമ്മുടെ അഭിമാനമാണ് .നാനാത്വത്തിൽ ഏകത്വം ആണ് നമ്മുടെ സവിശേഷത .എന്നാൽ ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടോ ?സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ എളുപ്പമാണോ ?ഒന്നും വേണ്ട ഇഷ്ടപ്പെട്ട ആഹാരം സമാധാനമായി കഴിക്കാൻ സാധിക്കുന്നുണ്ടോ ?ഉറപ്പാണ് …ഉത്തരം ഇല്ലായെന്ന് തന്നെയാണ് .നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ നമ്മൾ അറിയുന്നത് കൂടുതലും മാധ്യമങ്ങളിലൂടെയാണ്  ..അല്ലെ ?ഈ പറയുന്ന മാധ്യമങ്ങൾക്ക് നേരത്തെ പറഞ്ഞ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ ?ആരെയും ഭയക്കാതെ നെഞ്ചും വിരിച്ചു സത്യങ്ങളും അഭിപ്രായങ്ങളും പറയാൻ സാധിക്കുന്നുണ്ടോ …. ഇല്ല .അതാണ് ഇപ്പോഴത്തെ ഇന്ത്യ . എന്തെങ്കിലും കേൾക്കേണ്ട താമസം , മത വികാരവും രാഷ്ട്രീയ വികാരവും തുടങ്ങി പല വികാരങ്ങളും അങ്ങ് അണപൊട്ടി ഒഴുകും .പിന്നെ ഭീക്ഷണിയായി. അതിൽ ഒതുങ്ങിയില്ലെങ്കിൽ അടിച്ചമർത്തലായി …

ജനാധിപത്യത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണം എക്കാലത്തും ഉണ്ട് . എന്നാൽ വർത്തമാന ഇന്ത്യയിൽ അത് കൂടുതലാണ് .കൂടുതലെന്ന് മാത്രമല്ല ,അപകടമാം വിധം കൂടുതൽ .മഹാരാഷ്ട്രയിൽ കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്ച പറ്റിയത് ജനങ്ങളിൽ എത്തിച്ച മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ് .കാരവന്‍ മാഗസിന്‍ അസിസ്റ്റന്റ് ഫോട്ടോ എഡിറ്റര്‍ ഷാഹിദ് തന്ത്രയും, കാരവന്‍ കോണ്‍ട്രിബ്യൂട്ടറായ പ്രഭ്ജിത് സിംഗും, മാഗസിനിലെ വനിതാ ജേര്‍ണലിസ്റ്റും ആൾക്കൂട്ട ആക്രമണത്തിന് ഇരയായതും കഴിഞ്ഞ ദിവസങ്ങളിൽ ആണ് . ഇവരൊക്കെ ചെയ്യുന്ന തെറ്റ് എന്താണ് ? സത്യസന്ധമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതോ ?രാഷ്ട്രീയ ലാഭം കൊയ്യുന്നവരുടെ യഥാർഥ മുഖം കാണിച്ചു കൊടുക്കുന്നതോ ?

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് . ഹിന്ദു ആര്‍മിയുടെ സുശീല്‍ തിവാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം  ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത് .ഭർത്താവിനെ അറസ്റ്റ് ചെയ്യുമ്പോൾ ഭാര്യ സ്വാഭാവികമായും കാര്യം ചോദിക്കുമല്ലോ .ഏത് ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് എന്ന് ചോദിച്ച പ്രശാന്തിന്റെ ഭാര്യയോട് ഒരുപാട് ട്വീറ്റുകള്‍ ചെയ്തിട്ടുണ്ടല്ലോ, ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് ഓര്‍ഡര്‍ ഉണ്ട് അത് അനുസരിക്കണം എന്നുള്ള മറുപടിയും പോലീസ് കൊടുത്തു .

”രാം മന്ദിറില്‍ എസ്.സി / എസ്.ടി / ഒ.ബി.സി വിഭാഗക്കാര്‍ക്ക് പ്രവേശനം നിരോധിക്കണമെന്നത് തിവാരി ജിയുടെ നിര്‍ദ്ദേശമാണ്, എല്ലാവരും ഇതിനായി ശബ്ദമുയര്‍ത്തണം” എന്ന പോസ്റ്റ് സുശീല്‍ തിവാരിയുടെ ഫോട്ടോ ഉപയോഗിച്ച് ട്വീറ്റ് ചെയ്തുവെന്നാണ് പൊലീസ് ആരോപിച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടല്ല പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് . മുന്നേ യോഗി ആദിത്യ നാഥിനെ അപകീർത്തിപ്പെടുത്തി എന്നപേരിലാണ് അറസ്റ്റ് ചെയ്തത് .അന്ന് സുപ്രീം കോടതി ഇടപെട്ടാണ് പ്രശാന്തിനെ വിട്ടയച്ചത് …ഈ കേസുമായി ബന്ധപ്പെട്ടു അന്ന് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞ വാചകങ്ങൾ ഉണ്ട് . എന്താണെന്ന് ചോദിച്ചാൽ ഒരു പൗരന്റെ വ്യകതി സ്വാതന്ത്ര്യം ഹനിക്കപ്പെടരുത് .മൗലിക അവകാശങ്ങളുടെ പേരിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ് .പക്ഷെ അതൊക്കെ വെറും വാക്കുകൾ ആയി മാത്രം ഒതുങ്ങിപ്പോകുന്നു .

ഈ അവസരത്തിൽ ഗൗരി ലങ്കേഷ് ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ ഓർമിക്കുകയാണ്  .മാധ്യമ സ്വാതന്ത്ര്യത്തിനു സ്വന്തം ജീവൻ ബലി കൊടുക്കേണ്ടി വന്ന വ്യക്തിയാണ് ഗൗരി ലങ്കേഷ് . 2017 ഇൽ സ്വന്തം വീടിനു മുന്നിൽ വച്ചാണ് ആ പത്ര പ്രവർത്തകയെ നിഷ്കരുണം വെടിവച്ചു കൊന്നത് .ജമ്മു കശ്മീരിലെ ശ്രീനഗറിൽ റൈസിംഗ് കാശ്മീർ പത്രാധിപരായ ഷുജാദ് ബുക്കാരിയെയും പരസ്യമായി വെടിവച്ചുകൊന്നു .ജാർഖണ്ഡിലെ ചന്ദൻ തിവാരി ,ബിഹാറിലെ നവീൻ നിശ്ചൽ ,ത്രിപുരയിലെ സുദീപ് ദത്ത ,ശന്തനു തുടങ്ങിയ നിരവധി പത്ര പ്രവർത്തകർ ഉണ്ട് മറയില്ലാതെ കൊല ചെയ്യപ്പെട്ടത് .പ്രശസ്ത നിയമജ്ഞനായ ഫലി എസ് നരിമാൻ പറഞ്ഞ വാചകമാണ് സംസാരത്തിനു ശേഷമുള്ള സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യമെന്ന്  .അതാണ് സത്യം സ്വന്തമായി അഭിപ്രായം പറയുന്നവരെ ഭീക്ഷണിപ്പെടുത്താനും അപഹസിക്കാനും അറസ്റ്റ് ചെയ്യാനും വേണ്ടി വന്നാൽ കൊല്ലാനും കാത്തിരിക്കുന്ന നിരവധി ആൾക്കാരുണ്ട് .അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രശാന്തിന്റെ അറസ്റ്റ് .

മോദി ആയാലും യോഗി ആയാലും .ഭയമാണ് ഇവർക്ക് .ഇവരുടെ ഇച്ഛയ്ക്ക് പ്രവർത്തിക്കാത്ത,ഹൈന്ദവ വികാരങ്ങളെന്ന പുകമറയിൽ അമർന്നുപോകാത്ത മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും .ശിവസേനയും മോശമൊന്നുമല്ല .ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാർ മാധ്യമ സ്വാന്ത്ര്യത്തിലേക്ക് കടന്നു കയറുകയാണ് .അവർക്ക് നാട്ടുകാരുടെ മുഴുവൻ സ്വാതന്ത്രത്തിലും കടന്നു കയറാം … എന്നാലോ അവരെ വിമർശിച്ചാൽ രാജ്യദ്രോഹി .പിന്നീടോ തിരഞ്ഞു പിടിച്ചു ഇല്ലാതാക്കും . കള്ള കേസ് , വധ ഭീക്ഷണി അങ്ങനെ പോകുന്നു കലാപരിപാടികൾ .ജനാധിപത്യത്തിനും പൗരന്റെ അവകാശങ്ങൾക്കും ഭീക്ഷണി നേരിടുമ്പോൾ മാധ്യമ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കണം .സത്യത്തിന്റെ പക്ഷത്തു നിന്ന് അന്തസായി ക്രിയാത്മകമായി മാധ്യമ പ്രവർത്തനം നാടത്തുന്നവരെ ജനങ്ങൾ പിന്തുണയ്ക്കണം …

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news