29 C
Kerala
Saturday, October 24, 2020

ലോകം എട്ട് പതിറ്റാണ്ട് പിന്നിലാകും; മഹാമാരി ലോകത്തെ വിഴുങ്ങുമെന്ന് മുന്നറിയിപ്പുമായി ലോകബാങ്ക്

മഹാമാരി ലോകത്തെ പതിറ്റാണ്ടുകളോളം പിന്നോട്ടടിപ്പിക്കുമെന്ന് ലോകബാങ്കിന്റേയും ഐ എം എഫിന്റേയും മുന്നറിയിപ്പ്. രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥ ദയനീയമാകുന്നതോടെ ലോകം എണ്‍പത് വര്‍ഷത്തിലേയ്ക്ക് പുറകോട്ടുപോകുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് ആഗോള തലത്തില്‍ തന്നെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഇരു സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.

കഠിനമായ സാമ്പത്തിക കുഴപ്പത്തെ തുടര്‍ന്ന് ലോകത്തൊട്ടാകെ ദാരിദ്ര്യവും പട്ടിണിയും വര്‍ധിക്കും. ഒരു പ്രത്യേക രാജ്യമെന്നോ പ്രദേശമെന്നോ വ്യത്യാസമില്ലാതെ പട്ടിണിയുടെ വര്‍ധനവ് ലോകവ്യാപകമാകും. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം കൂടുതല്‍ വര്‍ധിപ്പിക്കും. സാമ്പത്തികവളര്‍ച്ചയിലൂടെ കൈവരിച്ച ദീര്‍ഘകാല ഗുണഫലങ്ങള്‍ക്കൊക്കെ തിരിച്ചടിയാകും.

മഹാമാരി ലോകത്തെ എട്ട് ദശകം മുമ്പുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് നയിക്കുമെന്ന് ഇരു ധനകാര്യ സ്ഥാപനങ്ങളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. ലോകത്തൊട്ടാകെ ദാരിദ്ര്യവും അസമത്വവും വര്‍ധിക്കുമെന്ന് അവര്‍ പ്രസ്താവനയിലും വ്യക്തമാക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍, നിയന്ത്രണങ്ങള്‍, നിലവിലും തുടരുന്ന അനിശ്ചിതാവസ്ഥ എന്നിവയൊക്കെ, മുതല്‍മുടക്ക്, നിക്ഷേപം, വ്യാപാരം, പണമയക്കല്‍, എന്നിവയുടെ തോത് കുത്തനെ ഇടിഞ്ഞു. നിരവധി ജോലി ഇല്ലാതായി, അനവധി തൊഴില്‍ രഹിതരുണ്ടായി, മാനവവിഭവശേഷി നഷ്ടമായി. ഭക്ഷ്യ, ഔഷധ വിതര ശൃംഖലയ്ക്ക് കനത്ത സമ്മര്‍ദ്ദവും ഞെരുക്കുവും നേരിടേണ്ടിവന്നു, കുട്ടികള്‍ സ്‌കൂളിന് പുറത്തായി. ഇങ്ങനെ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുന്നത്.

മഹാമാരി കാരണ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അപ്പുറം സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ മനുഷ്യരുടെ മുന്നില്‍ പുതിയ പ്രതിസന്ധികളുയര്‍ത്തും. ഇതുകാരണം വൈരുദ്ധ്യങ്ങളം അക്രമവുംവര്‍ധിക്കും. അപകടകരമായ രീതിയില്‍ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക ദുര്‍ബല ജനവിഭാഗങ്ങളെയായിരിക്കും. സ്ത്രീകള്‍, സ്ത്രീകള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കുടുംബങ്ങള്‍, യുവാക്കള്‍, വൃദ്ധര്‍, അഭയാര്‍ത്ഥികള്‍, പുറന്തള്ളപ്പെട്ടവര്‍ എന്നിവരെയായിരിക്കും ഈ കാലഘട്ടം ഏറ്റവും ഗുരുതരമായി ബാധിക്കുകയെന്നും ഈ ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു.

ലിംഗ അസമത്വം കൂടുതല്‍ രൂക്ഷമാക്കുകയും പെണ്‍കുട്ടികള്‍ നേടിയെടുത്ത നേട്ടങ്ങളൊക്കെ അപകടത്തിലാക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news