അഴിമതിയില്‍ ഇന്ത്യ 180 രാജ്യങ്ങളില്‍ 85ാം സ്ഥാനത്ത്; ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ റിപോര്‍ട്ട്

കൊവിഡിന്റെ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ കാര്യത്തില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെതാണ് റിപോര്‍ട്ട്. കഴിഞ്ഞ റിപോര്‍ട്ടിലും ഇന്ത്യയുടെ സ്ഥാനം നാല്‍പ്പതാമതാണ്. ജാഗ്രത പുലര്‍ത്തേണ്ട രാജ്യമാണ് ഇന്ത്യയെന്നാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

‘ജനാധിപത്യത്തിന്റെ ആരോഗ്യത്തെയും സ്ഥാപനപരമായ പരിശോധനകളുടെയും സന്തുലിതാവസ്ഥയുടെയും അപചയത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം രാജ്യത്തെ അഴിമതിനിരോധവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ദുര്‍ബലമാവുകയാണ്. സര്‍ക്കാരിനെതിരെ ശബ്ദിച്ചതിന് മാധ്യമപ്രവര്‍ത്തകരെയും സിവില്‍ സൊസൈറ്റി സംഘടനകളെയും ലക്ഷ്യമിടുന്നെന്ന് റിപോര്‍ട്ട് പറയുന്നു.

ഏഷ്യാ പസഫിക് രാജ്യങ്ങളില്‍, ന്യൂസിലന്‍ഡ് (88) മേഖലയെയും ലോകത്തെയും നയിക്കുന്ന രാജ്യമാണ്. സിംഗപ്പൂരും (85), ഹോങ്കോങ്ങും (76) ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി. ഉത്തരകൊറിയ (16), അഫ്ഗാനിസ്ഥാന്‍ (16), കംബോഡിയ (23) എന്നീ രാജ്യങ്ങളാണ് മേഖലയില്‍ ഏറ്റവും പിന്നില്‍. ഏഷ്യാ പസഫിക്കില്‍, 77% രാജ്യങ്ങളും കഴിഞ്ഞ 10 വര്‍ഷമായി ഇക്കാര്യത്തില്‍ മെച്ചപ്പെടുകയോ പുരോഗതി കൈവരിക്കുകയോ ചെയ്തിട്ടില്ല.

100 ഉള്ള രാജ്യങ്ങളെ വളരെ ശുദ്ധവും 0 കൊടും അഴിമതിയുമുള്ള രാജ്യങ്ങളുമായി കണക്കാക്കുന്നു.

ഒരു രാജ്യവും 100 സ്‌കോര്‍ നേടിയില്ല. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ 68ആണ്. മ്യാന്‍മര്‍, പാകിസ്താന്‍ 28, ബംഗ്ലാദേശ് 26, നേപ്പാള്‍ 33, തൈന 45. .ആസ്ട്രേലിയയാണ് മെച്ചപ്പെട്ട സ്ഥലം-73.

 

 

Read Previous

കേന്ദ്രം വെട്ടിയ ടാബ്ലോ ആഘോഷമാക്കി തമിഴ്‌നാട്; വേറിട്ട പോരാട്ടവുമായി സ്റ്റാലിന്‍

Read Next

കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി