ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണത്തിൽ ഉള്ള വർദ്ധനവ് ഏറെ ആശങ്ക ഉണ്ടാക്കുന്നു, കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2.84 ലക്ഷം രോഗികൾ ആണ് ഇന്ത്യയിൽ ഉണ്ടായത്, ഇന്നലെ മാത്രം രാജ്യത്ത് 76,472 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
രാജ്യത്ത് ഇതുവരെ 34,63,972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 22 ശതമാനം മാത്രമേ ആക്ടീവ് കേസുകളുള്ളൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച 60,000 പേര്‍ക്ക് രോഗമുക്തി നേടിയത് രാജ്യത്ത് ആശ്വാസമേകുന്നു. ആയിരം കവിഞ്ഞ് കോവിഡ് മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 1021 പേരാണ് മരണിച്ചത്. ഇതോടെ കോവിഡ് മരണം 62,713 ആയി.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ 7,47, 995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് (409,238), ആന്ധ്രപ്രദേശ് (403,616), കര്‍ണാടക (318,000), ഉത്തര്‍പ്രദേശ് (213,824) എന്നിങ്ങനെയാണ് കോവിഡ് കണക്ക്.
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,84,967 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,710 പേരുടെ ജീവനുകളും പൊലിഞ്ഞു. ആകെ 2,49,08,975 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 8,41,331 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഇതുവരെ 1.72 കോടിയാളുകളാണ് രോഗമുക്തരായത്.
67,69,240 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,194 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ അമേരിക്ക തന്നെയാണ് പട്ടികയില്‍ മുന്നില്‍. അമേരിക്കയില്‍ വൈറസ് ബാധിതര്‍ 60 ലക്ഷം കടന്നും കുതിക്കുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 49,601 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ആകെ രോഗികള്‍ 60,96,235 ആയി ഉയര്‍ന്നു. 1,85,901 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 33,75,838 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 25,34,496 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 16,184 പേര്‍ ഗുരുതരാവസ്ഥയിലാണ്.
