ലോകത്തെ മുഴുവൻ കാർന്നു തിന്നുകയാണ് കൊറോണ വൈറസ്, ഇനിയുള്ള ജീവിതം എങ്ങോട്ടാണെന്ന് പോലും അറിയുവാൻ സാധിക്കാത്ത രീതിയിൽ ആണ് ഓരോ ദിവസവും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്, ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നിരിക്കുകയാണ്, ഇന്ത്യയിൽ ഇതിനോടകം രോഗികളുടെ എണ്ണം ഇപ്പോള്‍ 32 ലക്ഷം കടന്നിരിക്കുകയാണ്.
24 മണിക്കൂറിനുള്ളില്‍ 67,150 പേര്‍ കൂടി രോഗബാധിതരായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 32, 34, 474 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 1059 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 59,449 ആയി . നിലവില്‍ ചികിത്സയില്‍ ഉള്ളത് 7, 07267 പേരാണ്. അതേസമയം തെലങ്കാനയില്‍ ആദ്യമായി പ്രതിദിന രോഗബാധ മൂവായിരം കടന്നിട്ടുണ്ട്. 3018 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 111688 ആയി. 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 780 ആയി.
57,77,393 പേര്‍ക്കു രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് വൈറസ് ബാധയില്‍ മുന്നില്‍. അമേരിക്കയില്‍ കോവിഡ് മരണം 1,78,477 ആയി. ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്. 36,69,995 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,16,580 പേരാണ് ബ്രസീലില്‍ മരിച്ചത്.
കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനു പിന്നില്‍ മൂന്നാമതാണ്. 31,67,323 പേരാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കില്‍ ഇന്ത്യയിലെ വൈറസ് ബാധിതര്‍. റഷ്യ (9,63,655), ദക്ഷിണാഫ്രിക്ക (6,13,017), പെറു 6,00,438), മെക്‌സിക്കോ (5,68,621), കൊളംബിയ (5,51,688), സ്‌പെയിന്‍ (4,12,553) ചിലി (4,00,985), ഇറാന്‍ (3,63,363), അര്‍ജന്റിന (3,59,638), ബ്രിട്ടന്‍ (3,29,821) എന്നിങ്ങനെയാണ് വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍.
മെക്‌സിക്കോ 61,450, ഇന്ത്യ 58,390, ബ്രിട്ടന്‍ 41,535, ഇറ്റലി 35,445, ഫ്രാന്‍സ് 30,549, സ്‌പെയിന്‍ 28,924 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം
അതെ സമയം ഖത്തറില്‍ ആശ്വാസ ദിനങ്ങള്‍ തുടരുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളില്ല. 5,232 പേരില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,498ആയി.മരണസംഖ്യ 194. 219 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ ഗവിമുക്തരുടെ എണ്ണം 1,14,318 ആയി ഉയര്‍ന്നു. നിലവില്‍ 2,986 പേര്‍ ചികിത്സയിലുണ്ട്, ഇതില്‍ 68 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 5,99,447 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.
സൗദിയില്‍ ആശങ്ക ഒഴിയുന്നില്ല ദിനംപ്രതിയുള്ള മരണസംഖ്യ ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24മണിക്കൂറിനിടെ റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 31പേര് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 3722 ആയി. പുതുതായി 1114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1044 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 309768 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 283932ഉം, രോഗമുക്തി നിരക്ക് 91.8 ശതമാനവും ആയി ഉയര്‍ന്നു.
