മുഖ്യമന്തി പിണറായിക്കെതിരെ ചെന്നിത്തല, മൂന്നേമുക്കാല്‍ മണിക്കൂർ മുഖ്യമന്തി നിയമസഭയിൽ സംസാരിച്ചിട്ടും ലൈഫ് മിഷന്‍ പദ്ധതിയിൽ ഉണ്ടായ കോഴ ഇടപാടിനെ പറ്റി മുഖ്യമന്തി ഒന്നും തന്നെ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഗണേഷ് കുമാര്‍ അഴിമതിക്കെതിരെ സംസാരിക്കുകയാണ്.
അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയര്‍മാനായ ബാലകൃഷ്‌ണപ്പിള്ളയെ അഴിമതി കേസില്‍ ശിക്ഷിച്ചപ്പോള്‍ സന്തോഷിച്ച മാര്‍ക്സിസ്റ്റ്കാര്‍ക്കൊപ്പം ആണ് ഗണേഷ്‌കുമാര്‍. ഇടതു മുന്നണിയുടെ എം.എല്‍.എമാര്‍ ഇന്നലെ പിണറായിക്ക് മംഗളപത്രം വായിക്കുകയായിരുന്നു. സ്പീക്കര്‍ കാണിച്ചത് അനീതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.അഞ്ച് മണിക്കൂര്‍ ചര്‍ച്ച ചെയ്യുന്ന അവിശ്വാസ പ്രമേയത്തില്‍ മൂന്നേ മുക്കാല്‍ മണിക്കൂറാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ഇതുപോലൊരു ബോറൻ പ്രസംഗം ആരും തന്നെ കേട്ട് കാണില്ല, ആരോ എഴുതി കൊടുത്ത പ്രസംഗം ഇവിടെ വന്നു വായിക്കുകയാണ് പിണറായി ചെയ്‌തത്. എന്നാല്‍ ആ പ്രസംഗം അസ്വാഭാവികമായിരുന്നു. ഇതുപോലെയൊരു ബോറന്‍ പ്രസംഗം കേരളത്തിലെ ജനങ്ങള്‍ കണ്ടിട്ടില്ല. എന്നും ചെന്നിത്തല പറയുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയാന്‍ അഞ്ചര മണിക്കൂര്‍ എടുത്തിരുന്നുവെന്നാണ് സ്‌പീക്കര്‍ പറഞ്ഞത്.
അന്ന് ഒന്നര മണിക്കൂര്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രസംഗിച്ചത്. അന്ന് എല്ലാവരും കൂടിയെടുത്തത് രണ്ട് മണിക്കൂര്‍ ആയിരുന്നു. പ്രതിപക്ഷത്തിനെ അടിച്ചമര്‍ത്താനാണ് സ്‌പീക്കര്‍ ശ്രമിച്ചത്. സ്‌പീക്കര്‍ പദവിക്ക് ഒരു മഹത്വമുണ്ട്. അത് ശ്രീരാമകൃഷ്‌ണന്‍ കളങ്കപ്പെടുത്തി. സ്‌പീക്കര്‍ പക്ഷപാതിത്വം കാണിച്ചുവെന്നും ചെന്നിത്തല വിമര്‍ശിച്ചു.
മുഖ്യമന്ത്രി കിണര്‍ റീച്ചാര്‍ജ് ചെയ്തതും മോട്ടോര്‍ വെച്ചതും ഒക്കെ പറയുന്നു. എത്ര സമയം വേണമെന്ന് കൂടെ പറഞ്ഞാല്‍ മതി. സാര്‍ ഇത് കൊവിഡ് കാലമാണ്. എകെ ബാലന്‍ മന്ത്രി പറഞ്ഞപോലെ ഇത് കൊവിഡ് കാലമാണ്. അധികം നേരം ഇതിനകത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ആളുകളാണ്. ഒരു ന്യായം വേണം. ഒരു സമയകൃത്യത വേണ്ടേ. മുഖ്യമന്ത്രി സംസാരിക്കെ ഞങ്ങള്‍ മിണ്ടാതിരിക്കുകയല്ലേ. കൊവിഡ് കാലമായതുകൊണ്ട് പടരാനുള്ള സാധ്യത ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
