1. Home
  2. Top2

Category: World

യു.എസ് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെപ്പ്, ആറ് മരണം; അക്രമി പിടിയില്‍

യു.എസ് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെപ്പ്, ആറ് മരണം; അക്രമി പിടിയില്‍

  യു.എസ് സ്വാതന്ത്ര്യദിന പരേഡിനിടെ നടന്ന കൂട്ടവെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 36ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഹൈലാന്‍ഡ് പാര്‍ക്കില്‍ തിങ്കളാഴ്ച നടന്ന പരേഡിനിടെയാണ് വെടിവെപ്പുണ്ടായത്. രാവിലെ പത്ത് മണി പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്. അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ക്രിമോ എന്ന…

Read More
‘മഹാമാരി അവസാനിച്ചിട്ടില്ല’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

‘മഹാമാരി അവസാനിച്ചിട്ടില്ല’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

  കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…

Read More
അമേരിക്കയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊന്നു

അമേരിക്കയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊന്നു

  അമേരിക്കയിലെ ഫ്‌ലോറിഡയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊലപ്പെടുത്തി.പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടുവയസുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്. മരിച്ച കുഞ്ഞിന്റെ രണ്ടു വയസുകാരിയായ സഹോദരിക്കും വെടിവെപ്പില്‍ പരിക്കേറ്റു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ പിതാവ് റോഡ്രിക് റാന്‍ഡലിനെ(45) അറസ്റ്റ്…

Read More
ടെക്സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ടെക്സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയിലെ ടെക്സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്സസിലെ സാന്‍ അന്റോണിയോ നഗരത്തിന് സമീപം കൂറ്റന്‍ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കയിലേക്കെത്താനുള്ള ശ്രമത്തിനിടെ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പ്രാദേശികസമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച…

Read More
ജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര്‍ ആശുപത്രിയില്‍

ജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര്‍ ആശുപത്രിയില്‍

  ജോര്‍ദാനിലെ അഖാബ തുറമുഖത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ പത്തുപേര്‍ മരിക്കുകയും 250 ലധികം പേരെ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിഷവാതകം നിറച്ച ടാങ്ക് നീക്കിയപ്പോള്‍ നിലത്ത് വീണ് തകരുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് ആദ്യനിഗമനം. നഗരത്തിലെ ആശുപത്രികള്‍…

Read More
യു.എസില്‍ ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം എടുത്തു കളഞ്ഞ് സുപ്രീം കോടതി

യു.എസില്‍ ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം എടുത്തു കളഞ്ഞ് സുപ്രീം കോടതി

യു.എസില്‍ വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം എടുത്തു കളഞ്ഞ് സുപ്രീം കോടതി. ഗര്‍ഭഛിദ്രം അനുവദിക്കുന്ന റോ- വേഡ് കേസില്‍ 1973ലെ ചരിത്രപരമായ വിധി തള്ളിയാണ് ഇത് നിരോധിക്കുന്ന നിയമത്തിന് കോടതി കളമൊരുക്കിയത്. റിപ്പബ്ലിക്കന്‍ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗര്‍ഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും…

Read More
‘മുസ്‌ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു’; വംശഹത്യാ ആഹ്വാനവുമായി കാനഡയിലെ ഹിന്ദുത്വ നേതാവ്

‘മുസ്‌ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു’; വംശഹത്യാ ആഹ്വാനവുമായി കാനഡയിലെ ഹിന്ദുത്വ നേതാവ്

  കാനഡയില്‍ നിന്നും മുസ് ലിം വംശഹത്യാ ആഹ്വാനവുമായി കനേഡിയന്‍ ഹിന്ദു കോണ്‍ഫറന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹിന്ദുത്വ നേതാവ് റോണ്‍ ബാനര്‍ജി. കാനഡിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഹിന്ദുത്വ നേതാവ് പരസ്യമായി കൊലവിളി നടത്തുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ മുസ് ലിംകളേയും സിഖുകാരേയും കൊല്ലണമെന്നും അവര്‍ അത്…

Read More
ടോണ്‍സില്‍ ശസ്ത്രക്രിയക്ക് പിന്നാലെ മുന്‍ മിസ് ബ്രസീലിന് ദാരുണാന്ത്യം

ടോണ്‍സില്‍ ശസ്ത്രക്രിയക്ക് പിന്നാലെ മുന്‍ മിസ് ബ്രസീലിന് ദാരുണാന്ത്യം

സോഷ്യല്‍ മീഡയിയല്‍ നിരന്തരം ആരാധകരുമായി സംവദിച്ചിരുന്ന താരത്തിന്റെ പേജ് ആയിരക്കണക്കിനു പേര്‍ പിന്തുടരുന്നുണ്ട്. റിയോ ഡി ജനൈറോ: പ്രമുഖ മോഡലും ബ്യൂട്ടീഷനുമായിരുന്ന മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്‌സി കോറി അന്തരിച്ചു. ടോണ്‍സില്‍ ശസ്ത്രക്രിയ്ക്ക് പിന്നാലെയായിരുന്നു അന്ത്യം. 27 വയസായിരുന്നു. 2018ലാണ് കോറിയ മിസ് ബ്രസീല്‍ പട്ടം സ്വന്തമാക്കുന്നത്. ടോണ്‍സില്‍…

Read More
ശ്രീലങ്കക്ക് പിറകെ പാകിസ്ഥാനും കൊള്ളപ്പലിശക്ക് ചൈനയോട് കടം വാങ്ങുന്നു.

ശ്രീലങ്കക്ക് പിറകെ പാകിസ്ഥാനും കൊള്ളപ്പലിശക്ക് ചൈനയോട് കടം വാങ്ങുന്നു.

ഇന്ത്യയെ അടിക്കാന്‍ ശ്രീലങ്കയോടു തോളുരുമ്മി വാരിക്കോരി കടം കൊടുത്ത് ഒടുവില്‍ കൊള്ളപ്പലിശയില്‍ ശ്രീലങ്കയെ കടക്കെണിയിലാഴ്ത്തിയ ചൈന, പാകിസ്ഥാനെയും കടക്കെണിയിലാക്കാന്‍ കുരുക്കൊരുക്കുന്നു. ചൈനീസ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളര്‍ പാകിസ്ഥാന്‍ വായ്പയെടുക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത്. രണ്ട് ദിസവത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൈന…

Read More
വിവാഹച്ചടങ്ങിനിടെ വരന് ചുവട് പിഴച്ചു; വധുവിന് മുഖത്ത് ചവിട്ടേറ്റു

വിവാഹച്ചടങ്ങിനിടെ വരന് ചുവട് പിഴച്ചു; വധുവിന് മുഖത്ത് ചവിട്ടേറ്റു

വധുവും വരനും വിവാഹ വസ്ത്രത്തില്‍ നൃത്തം ചെയ്യുന്നതിനിടേയായിരുന്നു അമളി പറ്റിയത്. വിവാഹത്തിനിടെ പല തരത്തിലുള്ള അബദ്ധങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. വരന്‍ കടന്നുവരുമ്പോള്‍ പന്തല്‍ വീഴുന്നത്, വധൂവരന്‍മാര്‍ ആടിക്കൊണ്ടിരിക്കെ ഊഞ്ഞാല്‍ പൊട്ടിവീഴുന്നത്, ആഘോഷത്തിനായി കൊണ്ടുവന്ന കേക്ക് മുറിക്കുന്നതിന് മുമ്പ് താഴെ വീഴുന്നത് തുടങ്ങി നിരവധി അബദ്ധങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…

Read More