1. Home
  2. National

Category: National

ഒഡീഷയില്‍ ആദിവാസി വിഭാഗത്തെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന് പരാതി; നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ഒഡീഷയില്‍ ആദിവാസി വിഭാഗത്തെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന് പരാതി; നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ക്രിസ്ത്യന്‍ പള്ളിയില്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നെന്ന പരാതിയെ തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഗെല്‍ട്ടുവ ജില്ലയിലാണ് സംഭവം. പള്ളിക്ക് സമീപം മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിന് അനുമതിയില്ല. ‘ ആദിവാസികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നതായി പരാതി ലഭിച്ചു. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായ…

Read More
ഇന്ത്യയില്‍ ഇപ്പോള്‍ തുഗ്ലക്ക് ഭരണം, ഹിറ്റ്ലറിനേക്കാളും സ്റ്റാലിനേക്കാളും മോശം ഭരണമാണ് ബി.ജെ.പിയുടേത് : മമത ബാനര്‍ജി

ഇന്ത്യയില്‍ ഇപ്പോള്‍ തുഗ്ലക്ക് ഭരണം, ഹിറ്റ്ലറിനേക്കാളും സ്റ്റാലിനേക്കാളും മോശം ഭരണമാണ് ബി.ജെ.പിയുടേത് : മമത ബാനര്‍ജി

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഡോള്‍ഫ് ഹിറ്റ്ലറിനേക്കാളും ജോസഫ് സ്റ്റാലിനേക്കാളും ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് ബി.ജെ.പിയുടെ ഭരണമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ തുഗ്ലക്ക് ഭരണം നിലവിലുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്…

Read More
മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, മദ്രസയില്‍ പോയാല്‍ ഡോക്ടറും എഞ്ചിനീയറും ആകില്ല: അസം മുഖ്യമന്ത്രി

മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, മദ്രസയില്‍ പോയാല്‍ ഡോക്ടറും എഞ്ചിനീയറും ആകില്ല: അസം മുഖ്യമന്ത്രി

  മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഔപചാരിക വിദ്യാഭ്യാസത്തേക്കാള്‍ മതപരമായ പ്രബോധനത്തിനാണ് മദ്രസകള്‍ മുന്‍ഗണന നല്‍കുന്നത്. മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നിടത്തോളം കാലം കുട്ടികള്‍ക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

Read More
അണക്കെട്ടിന്റെ മതിലില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ച യുവാവ് താഴെ വീണു; ഗുരുതര പരിക്ക്

അണക്കെട്ടിന്റെ മതിലില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ച യുവാവ് താഴെ വീണു; ഗുരുതര പരിക്ക്

ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ മതില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് 30 അടിയോളം ഉയരത്തില്‍ നിന്ന് വീണു.ഗുരുതരമായി പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗൗരിബിദാനൂര്‍ താലൂക്ക് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ യുവാവ് ശ്രീനിവാസ…

Read More
തന്റെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്

തന്റെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്

2017 മുതലുള്ള തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുമ്പ് മുസാഫര്‍നഗര്‍, മീററ്റ്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കലാപങ്ങളും കര്‍ഫ്യുകളും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു കലാപം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രശംസിച്ച്…

Read More
ഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ മുടങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ മുടങ്ങി

കനത്ത മഴയിലും കാറ്റിലും ന്യൂഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം.പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു.മോശം കാലാവസ്ഥ വിമാന സര്‍വീസിനെയും ബാധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ കാറ്റും മഴയും ഉണഅടായത്.മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ മോശം കാലാവസ്ഥയെ…

Read More
ബിഹാറിലെ ജലാല്‍ഖഡില്‍ ട്രക്ക് അപകടത്തില്‍പെട്ട് എട്ട് തൊഴിലാളികള്‍ മരിച്ചു

ബിഹാറിലെ ജലാല്‍ഖഡില്‍ ട്രക്ക് അപകടത്തില്‍പെട്ട് എട്ട് തൊഴിലാളികള്‍ മരിച്ചു

ബിഹാറിലെ ജലാല്‍ഖഡില്‍ ട്രക്ക് അപകടത്തില്‍പെട്ട് എട്ട് തൊഴിലാളികള്‍ മരിച്ചു. തൊഴിലാളികളുമായി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചത്. 16 തൊഴിലാളികളാണ് ട്രക്കിലുണ്ടായിരുന്നത്.  

Read More
‘പോര്‍ച്ചുഗീസുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണം’:ഗോവ മുഖ്യമന്ത്രി

‘പോര്‍ച്ചുഗീസുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണം’:ഗോവ മുഖ്യമന്ത്രി

പണ്ട് കാലത്ത് പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനായി പ്രത്യേക ബജറ്റ് വിഹിതം അനുവദിച്ചതായും സാവന്ത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.സ് കേന്ദ്രീകൃത മാഗസിനുകളുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘450 വര്‍ഷക്കാലം നീണ്ട പോര്‍ച്ചൂഗീസ് ഭരണത്തില്‍ സംസ്ഥാനത്ത് ഹിന്ദുത്വ വിശ്വാസങ്ങളും സംസ്‌കാരങ്ങളും…

Read More
മനോനില തകരാറിലായ വൃദ്ധനെ പേര് മുഹമ്മദ് ആണോയെന്ന് ചോദിച്ച് മര്‍ദ്ദിച്ചുകൊന്ന ബിജെപി നേതാവ് അറസ്റ്റില്‍

മനോനില തകരാറിലായ വൃദ്ധനെ പേര് മുഹമ്മദ് ആണോയെന്ന് ചോദിച്ച് മര്‍ദ്ദിച്ചുകൊന്ന ബിജെപി നേതാവ് അറസ്റ്റില്‍

പേര് മുഹമ്മദ് ആണോയെന്നും ആധാര്‍ കാര്‍ഡ് കാണിക്കൂ എന്നും ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച മനോനില തകരാറിലായ വൃദ്ധന്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിനേശ് കുശ് വഹയെന്ന ബിജെപി നേതാവാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് ഇയാള്‍ 65കാരനായ ഭവര്‍ലാല്‍ ജെയിന്‍ എന്ന വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചത്.…

Read More
ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; രണ്ടാം തവണയും താക്കീത് നല്‍കി പ്രിന്‍സിപ്പല്‍

ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; രണ്ടാം തവണയും താക്കീത് നല്‍കി പ്രിന്‍സിപ്പല്‍

ദളിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പത്തോളം വിദ്യാര്‍ത്ഥികള്‍. ചമ്പാവത് ജില്ലയില്‍ സുഖിധാങ്ങിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇത് രണ്ടാംതവണയാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥികളാണ് ദളിത് പാചകക്കാരിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചത്. വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. ഭക്ഷണം…

Read More