ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന ഉണ്ടെങ്കിലും അതിൽ തളരാതെ വേദന പുറത്ത് കാട്ടാതെ എല്ലാം സഹിച്ച് ജീവിക്കുകയാണ് ഈ കുഞ്ഞനുജത്തി. പരീക്ഷങ്ങളിൽ തളരാതെ ജീവിതം ജീവിച്ച് തീർക്കുന്ന ഈ കൊച്ചു മിടുക്കിയെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ കാൻസർ അതിജീവന കൂട്ടായ്മ ആയ കേരള കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സിൽ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഒരു കൊച്ചു അനിയത്തിയെ പരിചയപെടുത്തുവാ ഞാൻ ഇന്ന്…. അമ്മേടെ കൂടേ പതിവുപോലെ chemo ക്ക് പോയപ്പോൾ എനിക്ക് കിട്ടിയതാ ഇവളെ…. പരിചയപ്പെടുമ്പോൾ അവള് 10 ക്ലാസ്സ് കഴിഞ്ഞിരുന്നു…. 96%മാർക്ക് വാങ്ങിയ എന്റെ ഈ കൊച്ചു അനിയത്തി sslc പാസ്സ് ആയത്…. തമിഴ്നാട് ആണ് സ്വേദേശം…… അവിടെത്തെ drs കയ്യൊഴിഞ്ഞു…. അങ്ങനെ അവൾ നമ്മുടെ നാട്ടിലെത്തി….. ഒരു അനിയൻ und… അമ്മയുടെ മൂത്ത മോളു ആണ് അവൾ….. 3 മാസം ആയി സ്വന്തം നാട് വിട്ടു….. വീട് വിട്ടു……
മകളുടെ ചെക്കിൽത്സാക്കായ് ആ അമ്മ വന്നിട്ട്…… ഞങ്ങൾ കണ്ടപ്പോൾ അവൾ ഏകദേശം ജീവിതതതില്ലേക് തിരികെ വന്നുകൊണ്ടിരിക്കുവായിരുന്നു….. എന്നാൽ കഴിഞ്ഞ ദിവസം ആണ് ഞങ്ങൾ അറിയുന്നത് അവളെ തിരികെ നാട്ടിലോട്ടു കൊണ്ടുപോയി എന്നു…… വീണ്ടും അവളെ തേടി ആ കൂട്ടുകാരൻ എത്തിയെന്ന്……. കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി….. കുറച്ചു ദിവസങ്ങൾ മാത്രെ അവൾക്കു ഞാനും ആയി പരിചയം ഉള്ളു…. ആ ചെറിയ നാളുകൾ കൊണ്ട് അവൾ എന്നോട് ഒരുപാട് അടുത്തിരുന്നു…….
ഈ വിവരം അറിഞ്ഞു ഞാൻ ആന്റിയെ വിളിച്ചു…. അവളെ അവിടെ ഉള്ള ഏതോ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാന്…….ആ അമ്മയുടെ വാക്കുകളിൽ കേൾക്കാമായിരുന്നു അവളുടെ അവസ്ഥ….ആന്റി എന്നോട് ഒരു ദിവസം പറഞ്ഞു…….. അവൾ എത്ര വേദന ഉണ്ടെങ്കിലും കരയില്ല മോളെ…….. ആദ്യം ആയിട്ട് അവൾ കരഞ്ഞത് അവളുടെ മുടി പോയപ്പോഴാണ്……. ഒത്തിരി ഉണ്ടായിരുന്നു എന്നു… കയ്യിൽ ഒതുങ്ങാത്തവണ്ണം…….. അവളുടെ recoverykk വേണ്ടിയുള്ള പ്രാര്ഥനയാണിപ്പോൾ…….എന്റെ അമ്മയെ നിങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ ഏറ്റെടുത്തപോൽ… എന്റെ അനിയത്തി കുട്ടിയേയും ഉൾപ്പെടുത്തണം….. അവൾക്കായി പ്രാർത്ഥിക്കണം…..
