രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ല; പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരല്ല: മോഹന്‍ ഭാഗവത്

എന്‍.ആര്‍.സി., സി.എ.എ. എന്നീ പൗരത്വ നിയമങ്ങള്‍ക്കൊണ്ട് രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും ഈ നിയമങ്ങള്‍
മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്.

പൗരത്വം നിയമത്തെ ചിലര്‍ മുസ്ലീം- ഹിന്ദു പ്രശ്നമാക്കി ചിത്രീകരിക്കുകയാണ്. പൗരത്വ നിയമം വിവാദമാക്കുന്നവര്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളാണുള്ളത്. അസമില്‍ നാനി ഗോപാല്‍ മഹന്തയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിഭജനകാലത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇന്ത്യയൊഴികെ ആരും ഇത് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Read Previous

ഡാനിഷിന്റെ മൃതദേഹത്തിന് മുകളിലൂടെ താലിബാന്‍ ഭീകരര്‍ വണ്ടിയോടിച്ചു കയറ്റിയെന്ന് സൈനികന്റെ വെളിപ്പെടുത്തല്‍

Read Next

അഭിനയം തുടങ്ങിയത് നാടകത്തില്‍; നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു