ബാബുവിന്റെ കൈപിടിച്ച് ഹിമാലയത്തിലേക്ക് ബോബി; സമ്മാനമായി സ്വര്‍ണനാണയം

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനൊപ്പം ഹിമാലയം കയറാനുള്ള പരിശ്രമം തുടങ്ങിയതായി ബോബി ചെമണ്ണൂര്‍. യാത്രയ്ക്കായി സകല അനുമതിയും നേടാനുള്ള ശ്രമത്തിലാണ്. മരണമുഖത്ത് ധൈര്യസമേതം പിടിച്ചുനിന്ന ബാബുവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ബോബി പറഞ്ഞു. മലമ്പുഴയിലെത്തി ബോബി നേരിട്ട് ബാബുവിന് സ്വര്‍ണനാണയം സമ്മാനിച്ചു. ഓരോദിവസവും നിരവധിപേരാണ് തന്ന സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നതെന്നും തന്റെ ആത്മവിശ്വാസം ഉയര്‍ന്നതായും ബാബുവും പറഞ്ഞു.

 

 

Read Previous

യുക്രെയ്‌നില്‍നിന്ന് ആകാശ് ബാബു എത്തി താന്‍ താമസിച്ചിരുന്ന പടിഞ്ഞാറന്‍ യുക്രെയ്ന്‍ താരതമ്യേന ശാന്തമായിരുന്നുവെന്ന് ആകാശ്

Read Next

സ്ഫോടനങ്ങള്‍ക്ക് നടുവില്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് യുക്രെയ്നിലെ അമ്മമാര്‍