ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

 

ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ആറുപേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിനെതിരേ വധഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ക്രിസ്ത്യന്‍ സംഘടനകളുടെ ഭാഗത്തുനിന്നാണ് വധഭീഷണി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് പോലിസ് സംരക്ഷണവുമുണ്ടായിരുന്നു. പക്ഷേ, പോലിസുകാരന്‍ ചായ കുടിക്കാനായി മാറിയപ്പോഴായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ബാലചന്ദറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരൊക്കെ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Read Previous

യു.എസിലെ സ്‌കൂളില്‍ വെടിവെപ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു

Read Next

ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം അക്രമാസക്തം; ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു