24 C
Kerala
Tuesday, December 1, 2020

അഭിനയം നിര്‍ത്തി ബോളിവുഡ് താരം സനാഖാന്‍ മുഴുവന്‍ സമയവും ആത്മീയതയിലേയ്ക്ക്

ബോളിവുഡ് നടിയും ബിഗ് ബോസിലൂടെ പ്രശസ്തയുമായ സന ഖാന്‍ സിനിമ ഉപേക്ഷിച്ച് ആത്മീയ മാര്‍ഗത്തിലേയ്ക്ക്. സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചാണ് താരം പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്നതായും സ്രഷ്ടാവിന്റെ ആഹ്വാനം പിന്തുടര്‍ന്ന് മാനവികതയുടെ വഴിയിലൂടെയാണ് ഇനിയുളള യാത്രയെന്ന് സന ഖാന്‍ പ്രഖ്യാപിച്ചു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് സന ഖാന്‍ അഭ്രപാളിയുടെ നിറക്കൂട്ട് ഉപേക്ഷിച്ചു തിരികെ പോകുന്നത്.

തന്റെ പുതിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെ സഹായിക്കാനും അതിനുള്ള ശക്തിനല്‍കാന്‍ പ്രാര്‍ത്ഥിക്കാനും അവര്‍ എല്ലാ സുഹൃത്തുക്കളോടും അപേക്ഷിച്ചു. ഇനിയുള്ള ജീവിതം പടച്ചവന്റെ അനുശാസനങ്ങള്‍ക്കനുസരിച്ചും മനുഷ്യന് നന്മ ചെയ്തുകൊണ്ടുമായിരിക്കണമെന്നാണ് ആഗ്രഹമെന്ന് സന പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പ് സന പുറത്തുവിട്ടിട്ടുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന് പേരിട്ടിട്ടുള്ള കുറിപ്പില്‍ എല്ലാ കാരണങ്ങളും വിശദമാക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന ഒരു മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡില്‍ നിന്ന് ആത്മീയമാര്‍ഗത്തിലേക്ക് തിരിയുന്ന രണ്ടാമത്തെ നടിയാണ് സന ഖാന്‍. ആദ്യത്തേത് കശ്മീരിയായ സൈറ വസീമാണ്. വിശ്വാസത്തില്‍ നിന്ന് അകന്നു പോകുന്നു എന്നും അതു കൊണ്ടു തന്നെ സിനിമാഭിനയം നിര്‍ത്തുകയാണ് എന്നുമാണ് സൈറ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇത്.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news