ബത്തേരി കോഴക്കേസ്; ബിജെപി നേതാക്കള്‍ പ്രതികളാകും; ഫോണുകള്‍ നശിപ്പിച്ചു

ബത്തേരി കോഴക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാകും. ബിജെപി സംസ്ഥാന സംഘനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരാണ് പ്രതികളാകുക.

ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്.

ഫോണുകളെല്ലാം നിര്‍ണായക തെളിവുകളാണ് ഈ കേസില്‍. ഇരുവര്‍ക്കെതിരേ മൊഴികളുമുണ്ട്. ഇത് മാനന്തവാടി കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണുകളാണ് ഹാജരാക്കേണ്ടത്. എന്നാല്‍ ഗണേഷ് പുതിയ ഫോണാണ് നല്‍കയിയത്. പഴയ ഫോണ്‍ നശിപ്പിച്ചതായും സംശയമുണ്ട്. പ്രശാന്ത് ഫോണ്‍ ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരേ കേസ്.

 

Read Previous

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിനെ ഇടിച്ച കാറിന്റെ ഡ്രൈവറും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Read Next

കാമസൂത്ര ജനിച്ച നാട്ടില്‍ സെക്‌സ് എന്ന പദം അശ്ലീലം; സ്വയംഭോഗം മുതല്‍ ലൈംഗിക ബന്ധവരെയുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി സെക്‌സ് തെറാപിസ്റ്റ് പല്ലവി