കോവിഡ് ബാധിതനായതിനെ തുടർന്ന് ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു, ഓരോ ദിവസം കഴിയും തോറും അദ്ദേഹത്തിന്റെ നില വഷളാവുക ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബങ്ങളും ആരാധകരും അദ്ദേഹത്തിന്റെ അവസ്ഥയിൽ ഏറെ വിഷമത്തിൽ ആയിരുന്നു. എന്നാലിപ്പോൾ എല്ലാവർക്കും ഏറെ ആശ്വാസം നൽകുന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റ കൊവിഡ് ടെസ്റ്റ്ഫലം നെഗറ്റീവായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു)വിലാണ് അദ്ദേഹം ചികത്സയില്‍ തുടരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ വ്യകത്മാക്കി. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മകൻ നന്ദി അറിയിച്ചു, ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററിൽ ആണ്. എന്നാൽ അദ്ദേഹത്തിന്റെ നിലയിൽ നല്ല മാറ്റമുണ്ട്. ഗുരുതരാവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് ഡോക്ടറുമാർ അറിയിച്ചത്.
