ആസാദി കാ അമൃത് മഹോത്സവിന്റെ ഭാ?ഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടന്‍ മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറി.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാ?ഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടന്‍ മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ വിഷ്ണു നായരാണ് മമ്മൂട്ടിക്ക് ഇന്ത്യന്‍ മിനിയേച്ചര്‍ ടേബിള്‍ ഫ്‌ലാ?ഗ് കൈമാറിയത്. ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യന്‍ മിനിയേച്ചര്‍ ഫ്‌ലാ?ഗുകള്‍ വിതരണം ചെയ്യുന്നത്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കമാകും. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നു നിര്‍ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സ്വവസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

 

Read Previous

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ പിഛോരെയിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍.

Read Next

സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടികളിലേക്ക് നീങ്ങാന്‍ സിപിഎം