ലണ്ടനിലെ ഒരു മസ്ജിദില്‍ ഇസ്ലാം മതപുരോഹിതനായ ഷെയ്ഖ് മുഹമ്മദ് അല്‍ അസ്ഹാരിക്കു കീഴില്‍ മാസങ്ങളോളം മതപഠനം നടത്തിയ ശേഷമാണ് തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു

2020-ലാണ് 28 കാരനായ പാര്‍ട്ടി സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ആഴ്സണിലേക്ക് എത്തിയത്.ആഴ്സണല്‍ താരം തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്സണലിന്റെ ഘാന താരം തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു. ലണ്ടനിലെ ഒരു മസ്ജിദില്‍ ഇസ്ലാം മതപുരോഹിതനായ ഷെയ്ഖ് മുഹമ്മദ് അല്‍ അസ്ഹാരിക്കു കീഴില്‍ മാസങ്ങളോളം മതപഠനം നടത്തിയ ശേഷമാണ് താരം ഇസ്ലാം മതം സ്വീകരിച്ചത്.2020-ലാണ് 28 കാരനായ പാര്‍ട്ടി സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ആഴ്സണിലേക്ക് എത്തിയത്. തുടര്‍ന്ന് ഗണ്ണേഴ്സിനായി ഇതുവരെ 57 മത്സരങ്ങള്‍ കളിച്ച താരം രണ്ടു ഗോളുകളും നേടി. 45 മില്യണ്‍ പൗണ്ടിനാണ് താരത്തെ അത്ലറ്റിക്കോയില്‍ നിന്ന് ആഴ്സണല്‍ റാഞ്ചിയത്.എതിരാളികളുടെ മുന്നേറ്റം തടഞ്ഞു പന്ത് റാഞ്ചിയെടുക്കുന്നതിലും ശക്തമായ ലോങ് റേഞ്ചര്‍ ഷോട്ടുകള്‍ തൊടുക്കുന്നതിലും അഗ്രഗണ്യനായ പാര്‍ട്ടി അത്ലറ്റിക്കോയ്ക്കു വേണ്ടി 188 മത്സരങ്ങളില്‍ ബൂട്ടു കെട്ടിയിട്ടുണ്ട്. 16 ഗോളുകളും 12 അസിസ്റ്റുകളും സ്പാനിഷ് ക്ലബിനു വേണ്ടി നേടി.രാജ്യാന്തര തലത്തില്‍ ഘാനയ്ക്കു വേണ്ടി 40 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. മൂന്നു തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഘാനയ്ക്കായി കളിച്ചിട്ടുള്ള താരം നിലവില്‍ ഘാനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കായി തയാറെടുക്കുകയാണ്. നൈജീരിയയാണ് എതിരാളികള്‍. ഈ മാസം 26-നും 29-നുമായി രണ്ടു പാദ മത്സരങ്ങളാണ് നൈജീരയയ്ക്കെതിരേ ഘാന കളിക്കുക.

 

Read Previous

ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍; ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം മന്ദഗതിയില്‍

Read Next

ഇരുട്ടടി തുടരുന്നു ;രണ്ടാം ദിവസവും ഇന്ധന വില കൂട്ടി