അങ്ങ് അര്‍ജന്റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കളി കാണാന്‍ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോ മലപ്പുറത്ത്

മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശത്തില്‍ അലിഞ്ഞു ചേരാന്‍ കടല്‍ കടന്ന് എത്തിയിരിക്കുകയാണ് ഒരു അര്‍ജന്റീനക്കാരന്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ പരിസരത്ത് അര്‍ജന്റീനയുടെ പതാകയുമേന്തി ഫെര്‍ണാണ്ടോ എന്ന അര്‍ജന്റീനക്കാരനെ കാണാം. കാല്‍പന്താവേശത്തിന് അതിരുകളും മതിലുകളുമില്ലെന്ന് വിളിച്ചു പറയുകയാണിദ്ദേഹം.

കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയം ലോകം മുഴുവന്‍ പ്രസിദ്ധമാണ്. അതാവോളം നുകരാനാമ് ഫെര്‍ണാണ്ടോ മലപ്പുറത്തെത്തിയത്. എപ്പോഴും അര്‍ജന്റീനയുടെ പതാകയുണ്ടാവും ഫെര്‍ണാണ്ടോയുടെ കയ്യില്‍. അര്‍ജന്റീനയില്‍ നിന്ന് കേരളം സന്ദര്‍ശിക്കാനെത്തിപ്പോള്‍ മൂന്നാറില്‍ വച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നുണ്ട് എന്നറിഞ്ഞത്. പിന്നെയൊന്നും നോക്കിയില്ല. മലപ്പുറത്തേക്ക് വണ്ടി കയറി.

അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തില്‍ കേരളത്തിലെ ആരാധകര്‍ക്കുള്ള ആവേശം ഫെര്‍ണാണ്ടോ സമൂഹമാധ്യമങ്ങളില്‍ കൂടി കണ്ടിരുന്നു. സന്തോഷ് ട്രോഫി കേരളവും ലോകകപ്പ് അര്‍ജന്റീനയും നേടുമെന്നാണ് ഫെര്‍ണാണ്ടോ പറയുന്നത്. മലപ്പുറത്തെ കാണികളെ കണ്ടു കക്ഷിയും ഞെട്ടിയിരിക്കുകയാണ്. ഫൈനല്‍ വേദിയില്‍ ഇതുപോലെ ഒരുപാട് ഫെര്‍ണാണ്ടോമാര്‍ കളി കാണാനെത്തുമെന്നുറപ്പാണ്.

 

Read Previous

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

Read Next

വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷ’; സിറ്റി പൊലീസ് കമ്മീഷണര്‍