Connect with us

Hi, what are you looking for?

Film News

വിവാഹവാർഷികത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി അവതാരകരായ ജീവയും അപർണയും

വ്യത്യസ്തമായ അവതരണത്തിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ രണ്ട് അവതാരകരാണ് ജീവ ജോസഫും അപർണ തോമസും സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി  ഷോയിൽ കൂടിയാണ് ജീവ ഏറെ ശ്രദ്ധ നേടിയത്. റിയാലിറ്റി ഷോയിൽ താൻ എത്തിച്ചേർന്നതിനെ കുറിച്ച് ജീവ നേരത്തെ പറഞ്ഞിരുന്നു, താൻ റിയാലിറ്റി ഷോയിൽ എത്തിയതിനെ കുറിച്ചും തന്റെ പ്രണയവും വിവാഹത്തെ കുറിച്ചും എല്ലാം ജീവ വ്യകത്മാക്കിയിരുന്നു.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷത്തോളമായി. മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികൾ ആണ് ജീവയും അപർണയും. അഞ്ചാം വിവാഹവാർഷികം അത്ര ലളിതമായി വിടാൻ ഇരുവർക്കും പ്ലാനില്ലായിരുന്നു. തങ്ങളുടെ ആരാധകരെ ശരിക്കും ഞെട്ടിപ്പിക്കുന്ന തരത്തിൽ ഒരു ഫോട്ടോഷൂട്ടുമായാണ് ഇരുവരും പോസ്റ്റുകൾ ഇട്ടത്.5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം – ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don’t you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്.കട്ടിലിൽ ഒരു പൊതപ്പിനുള്ള കിടക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ സൂരജ് എസ്.കെ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ‘ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ..’ എന്ന് ജീവ തന്നെ സൂരജിനെ മെൻഷൻ ചെയ്തിട്ടുണ്ട്. ജിക്സൺ ഫ്രാൻസിസാണ് ഇരുവരുടെയും ഈ അതിമനോഹരമായ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അപർണയും ഫോട്ടോസ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ജീവ പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു. താരങ്ങളും ആരാധകരും ഒക്കെയായി നിരവധി വ്യക്തികൾ ആണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. ആരാണ് ബെഡ്റൂമിൽ കയറി ഫോട്ടോ എടുത്തത് എന്ന് ഒരു കൂട്ടർ ചോദിക്കുമ്പോൾ കുറച്ചു കൂടി ആലോചിച്ചു പോരായിരുന്നോ വിവാഹമെന്നാണ് ചിലർ ചോദിക്കുന്നത്.

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...