മലയാളത്തിലെ പ്രിയതാര ജോഡി ഫഹദും നസ്രിയയും ഒന്നിച്ച ചിത്രം ആയിരുന്നു ട്രാൻസ്. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം സംവിധായകൻ അൻവർ റഷീദിന്റെ തിരിച്ച് വരവ് കൂടി ആയിരുന്നു ട്രാൻസിൽ കൂടി. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കൊണ്ടും മേക്കിംഗ് കൊണ്ടും ചിത്രം ഏറെ ചര്‍ച്ചയായി മാറിയിരുന്നു, ഇപ്പോൾ ട്രാൻസ് സിനിമയെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അൻവർ റഷീദ്. അമല്‍ നീരദും ഫഹദ് ഫാസിലും പ്രതിഫലം വാങ്ങാതെയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് അന്‍വര്‍ വെളിപ്പെടുത്തുന്നു. അൻവർ റഷീദിന്റെ വാക്കുകൾ ഇങ്ങനെ,
‘ട്രാന്‍സ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കും. ഞങ്ങളെ സംബന്ധിച്ച് ഫലത്തേക്കാളുപരി ആ പ്രക്രിയയായിരുന്നു പ്രധാനപ്പെട്ടത്. ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല.
അവരുടെ വിശ്വാസത്തിനും സൗഹൃദത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അൻവർ റഷീദ് ഇപ്പോൾ തമിഴിൽ സിനിമ ചെയ്യുന്നതിന്റെ തിരക്കിലാണ്, മൂന്നു സിനിമകൾ ആണ് അദ്ദേഹം തമിഴിൽ ചെയ്യുന്നത്.
കൈദി സിനിമയിൽ കൂടി ശ്രദ്ധ നേടിയ നടൻ അര്‍ജുന്‍ ദാസ് ആണ് അൻവർ റഷീദിന്റെ തമിഴ് സിനിമയിലെ നായകൻ ആയി എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഒതളങ്ങ വെബ്‌സീരിസ് സിനിമ ആക്കുവാനും അൻവർ ഒരുങ്ങുന്നുണ്ട്, വെബ്‌സീരിസിൽ ഉള്ള അതെ താരങ്ങൾ തന്നെ ആയിരിക്കും സിനിമയിലും ഉണ്ടാകുന്നത് എന്നാണ് റിപ്പോട്ടുകൾ പറയുന്നത്.
