മമ്മൂട്ടി, തല അജിത്, നയൻതാര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. ഇടക്ക് താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. വ്യത്യസ്തമായ ചിത്രങ്ങൾ ആണ് താരം പങ്കുവെക്കാറുള്ളത്. അനിഖയുടെ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങികൊണ്ടുള്ള അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരെയും ഒന്ന് അമ്ബരപ്പിക്കും. അനിഘയുടെ ഫാന്‍സ് പേജിലാണ് പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാകേഷ് മണ്ണാര്‍ക്കാട് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ക്ക് പിറകില്‍.
