ഇന്ത്യയുടെ അഭിമാനം നിലനിര്‍ത്താന്‍ ജീവിതം സമര്‍പ്പിച്ച സൈനികരെ നമിക്കുന്നു’; ആശംസകളുമായി പ്രധാനമന്ത്രിയും അമിത് ഷായും

73 -ാം റിപ്പിബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരതീയര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദിയും അമിത് ഷായും. ‘ഈ റിപ്പബ്ലിക് ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ജയ് ഹിന്ദ്’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. ‘ഇന്ത്യയുടെ അഭിമാനവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ജീവിതം സമര്‍പ്പിച്ച എല്ലാ സൈനികരെയും ഞാന്‍ നമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇന്ന് പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ്!’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

73 ാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ആശംസകള്‍ നേരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളെയും മൂല്യങ്ങളെയും ആഘോഷിക്കാനുള്ള അവസരമാണിത്. രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read Previous

ലോകായുക്ത ഓര്‍ഡിനന്‍സ്: രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് കാനം രാജേന്ദ്രന്‍

Read Next

ധീരജിന്റെ കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ല; ഇടുക്കി എസ്പിയ്ക്കെതിരെ എസ്എഫ്ഐ