24 C
Kerala
Tuesday, December 1, 2020

അര്‍ണാബ് ഗോസ്വാമിയുടെ തട്ടിപ്പുകള്‍ കയ്യോടെ പൊക്കി മുംബൈ പോലീസ്; ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തി റിപ്പബ്ലിക് ടിവി

ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയതിന് റിപ്പബ്ലിക് ചാനലുള്‍പ്പെടെ മുന്ന് ചാനലുകള്‍ക്ക് പിടിവീണു. പ്രേക്ഷക പിന്തുണയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ കാഴ്ച്ചകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് മുംബൈ പോലീസ് കമ്മീഷണര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ടിവിയ്ക്ക് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടിആര്‍ടി തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഈ ചാനലുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

മുംബൈയിലെ വീടുകളില്‍ സ്ഥാപിച്ചിരുന്ന 2000 ത്തോളം ബാരോമീറ്ററുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്.ഈ ചാനലുകളെ പ്രതിനിധീകരിച്ച് ഏതാനും പേര്‍ വീടുകള്‍ സന്ദര്‍ശിക്കും. ഓരോ മാസവും ഇവര്‍ പണവും നല്‍കും. ഈ ചാനലുകള്‍ നിരന്തരം വച്ചുകൊണ്ടിരിക്കാനാണ് പണം നല്‍കിയത്. ഇംഗ്ലീഷ് അറിയാത്തവരും റിപ്പബ്ലിക് ടിവിയാണ് കണ്ടെകൊണ്ടിരുന്നത്. റാക്കറ്റിന്റെ കൈയില്‍ നിന്ന് ഓരോ വീട്ടുകാര്‍ക്കും 400-500 രൂപ കിട്ടുമായിരുന്നു. പണം കിട്ടിയ വിവരം വീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്

റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫക്ത് മറാത്തി, ബോക്സ് സിനിമ ചാനലുകളുടെ ഉടമകളെയും കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ടിവിയുടെ പ്രമോട്ടര്‍മാരെയും ഡയറക്ടര്‍മാരെയും ഉടന്‍ വിളിപ്പിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. അര്‍ണാബ് ഗോസ്വാമിയെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കും. പരസ്യം വഴി സ്വീകരിക്കുന്ന ഫണ്ടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഈ ചാനലുകള്‍ തങ്ങളുടെ റേറ്റിങ് ഉയര്‍ത്തി കാട്ടാന്‍ ബി.എ.ആര്‍.സി ഡാറ്റയില്‍ കൃത്രിമം കാട്ടിയതായാണ് കേസ്. ടി.ആര്‍.പി നിരീക്ഷിക്കാന്‍ 2000 ബാരോമീറ്ററുകളാണ് മുംബൈയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ബാരോമീറ്ററുകള്‍ നിരീക്ഷിക്കാന്‍ ബാര്‍ക് രഹസ്യ കരാറുകളാണ് നല്‍കാറുള്ളത്. ബാരോമീറ്ററുകള്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വളരെ രഹസ്യമായാണ് ബാര്‍ക്ക് സൂക്ഷിക്കാറുള്ളത്. തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഒരാളില്‍നിന്ന് 20 ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് 8.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

ബാര്‍കുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനിയുടെ മുന്‍ ജീവനക്കാരെയാണ് ഇത്തരത്തില്‍ ആളുകളെ സ്വാധീനിക്കാന്‍ നിയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടിആര്‍പി ഉയര്‍ത്തിക്കാട്ടി ചാനലുകള്‍ സ്വന്തമാക്കിയ പരസ്യങ്ങള്‍ ഈ കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനമായി കണക്കാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ ക്രിമിനല്‍ വിശ്വാസ വഞ്ചന(സെക്ഷന്‍ 409) വഞ്ചന(420) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേ സമയം പോലിസിന്റെ ആരോപണം അര്‍ണാബ് ഗോസ്വാമി നിഷേധിച്ചു. മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് ചാനലിന്റെ പ്രസ്താവനയില്‍ പറയുന്നത്. റിപ്പബ്ലിക് ഇതിനെതിരെ പോരാടും. സുശാന്ത് സിങ് രാജ്പുത് കേസിലും പാല്‍ഘര്‍ കേസിലും മറ്റുകേസുകളിലും അന്വേഷണം തുടരും, പ്രസ്താവനയില്‍ പറഞ്ഞു. സുശാന്ത് സിങ് രാജ്പുത് കേസില്‍ തങ്ങള്‍ മുംബൈ കമ്മീഷണറെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞു.

റിപ്പബ്ലിക് ടിവിയുടെ പേര് പരാതിയായി പരാമര്‍ശിക്കുന്ന ഒരു ബാര്‍ക് റിപ്പോര്‍ട്ട് പോലുമില്ല. പാല്‍ഘര്‍ , സുശാന്ത് കേസുകളിലെ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടുകള്‍ പരം ബീര്‍ സിങ്ങിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരത്തിലുള്ള വേട്ടയാടല്‍ റിപ്പബ്ലിക് ടിവി പ്രവര്‍ത്തകരുടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുകയേയുള്ളു. പരംബീര്‍ സിങ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഔദ്യോഗികമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെ നേരിടാന്‍ തയ്യാറിക്കോളൂ-അര്‍ണാബ് പ്രസ്താവനയില്‍ പറഞ്ഞു.

ു.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news