ജോലി ഐടി മേഖലയില്‍, പാഷന്‍ വന്യജീവി ഫോട്ടോഗ്രഫി; പക്ഷികള്‍ക്ക് പിന്നാലെ ക്യാമറയുമായി ഒരു താരപുത്രന്‍

സാധാരണ പക്ഷികള്‍ എവിടെയാണോ ഇണയെ കാണുന്നത് അവിടെ വെച്ച് ഇണചേരുന്നതാണ് രീതി. എന്നാല്‍ ബേര്‍ഡ്സ് ഓഫ് പാരഡൈസിലെ പല പക്ഷികളും ഇണയെ ആകര്‍ഷിക്കാനും ഇണചേരാനുമായി പ്രത്യേകം ഇടം തന്നെ തിരഞ്ഞെടുക്കും

അഖില്‍ വിനായക മേനോന്‍.കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ സിനിമാ ലൊക്കേഷനുകളില്‍ കറങ്ങി നടന്ന കുട്ടി, അച്ഛന്റെ സ്വകാര്യ കാമറയെടുത്തത് നടന്നടുത്തത് സിനിമാ ലോകത്തേക്കായിരുന്നില്ല. പറമ്പിലെ കിളികളെയും പ്രകൃതിയെയും പകര്‍ത്തി തുടങ്ങിയ ആ കാമറക്കണ്ണുകള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി സഞ്ചരിക്കുന്ന ഒരു അന്താരാഷ്ട്ര ഫോട്ടോഗ്രാഫറായാണ് പിന്നീട് രൂപാന്തരപ്പെട്ടത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയ മലയാളിയായ അഖില്‍ വിനായക മേനോന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്രമേനോന്റെ മകനാണ്. പ്രശസ്തനായ അച്ഛന്റെ മകനെന്ന് പറഞ്ഞ് അഖിലിന്റെ പ്രതിഭയെ ചുരുക്കി കാണേണ്ടതില്ല. എങ്കിലും അഖിലിന്റെ എക്സ്‌ക്ലൂസീവ് വൈല്‍ഡ് ലൈഫ് ചിത്രങ്ങള്‍ കാണാനെത്തുന്ന ഇന്‍സ്റ്റഗ്രാമിലെ 35000ത്തിലധികം ഫോളോവേഴ്സിന് അത് കൗതുകമുള്ള അറിവാകുന്നത് കൊണ്ട് പങ്കുവെച്ചെന്ന് മാത്രം . ദുബായിലെ കമ്പനിയില്‍ ഐടി മാനേജറായി ജോലി ചെയ്യുന്ന അഖില്‍, ഹോബി എന്ന തരത്തിലാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയെ കുറെ നാള്‍ കൊണ്ടു പോയത്. പക്ഷെ ഇന്നത് ശമ്പളത്തിന്റെയും സമയത്തിന്റെയും വലിയൊരു ഭാഗം പക്ഷികളെ കുറിച്ചുള്ള പഠനത്തിനും യാത്രക്കുമായി നീക്കിവെക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുകയാണ് . തൊഴിലിടത്തില്‍ നിന്ന് ലഭിക്കുന്ന ഒരു വര്‍ഷത്തെ 30 ഒഴിവുദിനങ്ങളില്‍ ഭൂരിഭാഗവും രാജ്യാതിര്‍ത്തികള്‍ കടന്ന് വന്യത ദര്‍ശിക്കാനും പക്ഷികളെയും വന്യജീവികളെയും പകര്‍ത്താനുമുള്ള അവസരമാക്കുകയാണ് ഈ യുവാവ്.

 

Read Previous

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും

Read Next

പി. ശശി വീണ്ടും സി.പി.ഐ.എം സംസ്ഥാന സമിതിയില്‍