തമിഴകത്തിന്റെ പ്രിയ ദമ്പതികൾ ആണ് സ്നേഹയും ഭർത്താവ് പ്രസന്നയും, സ്നേഹ മലയാളത്തിന്റെയും പ്രിയ നായികയാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു സ്‌നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി.താര ദമ്ബതികള്‍ ആയ പ്രസന്നയും സ്‌നേഹയ്ക്കും ജനുവരി 24ന് ആണ് പെണ്‍കുഞ്ഞ് പിറന്നത് ഇപ്പോൾ മകളുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് സ്നേഹ. പ്രസന്നയുടെ മുപ്പത്തിയെട്ടാം ജന്മദിനമായിരുന്നു വെള്ളിയാഴ്ച. ഭർത്താവിന് ജന്മ ദിനാശംസ നേർന്നുകൊണ്ടും സ്നേഹ എത്തിയിരുന്നു.
എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” സ്നേഹ കുറിച്ചു.
നിരവധി പേരാണ് പ്രസന്നയ്ക്കും ആദ്യാന്തയ്ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ഒപ്പം മകളുടെ ചിത്രം ആദ്യമായി കാണിക്കുകയും സ്നേഹ ചെയ്തിട്ടുണ്ട്. മകന്‍ വിഹാനും ഇളയ മകള്‍ ആദ്യാന്തയും ചിത്രങ്ങളിലുണ്ട്. ഇതാദ്യമായാണ് മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങള്‍ സ്നേഹ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. സ്‌നേഹയും പ്രസന്നയും മകളും ഒരുമിച്ചുള്ളതും, കുഞ്ഞനിയത്തിയെ ചേര്‍ത്തുപിടിച്ച് കിടക്കുന്ന വിഹാന്റെ ചിത്രവും മകളുടെ ചിത്രവുമാണ് സ്‌നേഹ പോസ്റ്റ് ചെയ്തത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്ബതികള്‍ക്ക് ഉള്ളത്, ഒരു മകനും മകളും. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്നേഹ അഭിനയിച്ചു.
