പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത പരമ്പര കഥാപാത്രമാണ് മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി. വയനാട് ബത്തേരി സ്വദേശിനിയായ മോനിഷ ആണ് ജാനിക്കുട്ടി ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മോനിഷ പിന്നീട് മലർവാടി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു, ശേഷം മോനിഷ ആരാൺമനൈ കിളി എന്ന പരമ്പരയിലൂടെ തമിഴിലും പ്രേക്ഷക ഹൃദയങ്ങൾ കവരുകയാണ്. അർഷക് നാഥാണ് ഭർത്താവ്. ജാനിക്കുട്ടി ആയെത്തിയ മോനിഷക്ക് നിരവധി പേരാണ് പിന്തുണകൾ നൽകിയത്,
ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷരുടെ മനം കവരാൻ മോനിഷക്ക് കഴിഞ്ഞു, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, സെറ്റും മുണ്ടും ധരിച്ച ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്, പരമ്പരാഗത രീതിയിലുള്ള വസ്ത്ര ധാരണമാണ് മോനിഷ തന്റെ പുതിയ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് മോനിഷയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയത്.
